തേജ്പൂർ : സ്ത്രീ പീഡനക്കേസ് പ്രതിയെ വെടിവച്ച് വീഴ്‌ത്തി പൊലീസ് . മിറാസ് അലി എന്നയാൾക്കാണ് വെടിയേറ്റത് . തേജ്പൂരിൽ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചതിന് പിടിയിലായ ശേഷം പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മിറാസ് അലിയ്‌ക്ക് വെടിയേറ്റത്.
തേജ്പൂർ പട്ടണത്തിലെ ഗട്ട്‌ലോംഗ് ഏരിയയിൽ വച്ചാണ് മിറാസ് അലിയും, സുഹൃത്തും ചേർന്ന് രണ്ട് യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചത് . യുവതികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. മിറാസ് അലിയ്‌ക്കൊപ്പമുണ്ടായിരുന്ന ഷാരൂഖ് ഹുസൈൻ എന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ മിറാസ് അലി രക്ഷപ്പെട്ടു. സംഭവത്തിൽ മഹാഭൈരബ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
വൈകാതെ പോലീസ് മിറാസ് അലിയെ വീടിന് സമീപത്ത് നിന്ന് പിടികൂടി. എന്നാൽ ഇതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനായ രാഹുൽ ഗൊഗോയിയുടെ പിസ്റ്റൾ തട്ടിയെടുത്ത് ഭീഷണി മുഴക്കി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ മിറാസ് അലി ശ്രമിച്ചു. തുടർന്നാണ് മിറാസ് അലിയെ പൊലീസ് വെടിവച്ച് വീഴ്‌ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക