ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ സാധാരണമാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. ചില സന്ദർഭങ്ങളിൽ, ഈ വഴക്കുകൾ അതിരുകടന്നേക്കാം. പരാതി ചിലപ്പോൾ പോലീസ് സ്റ്റേഷനുകളിലും എത്തിയേക്കാം. എന്നാൽ അടുത്തിടെ ബാംഗ്ലൂരിലെ ഒരു യുവതി ഭർത്താവിനെതിരെ പരാതി നൽകിയത് വിചിത്രമായ ഒരു കാരണം കാട്ടിയാണ് . മറ്റൊന്നുമല്ല ഭർത്താവ് തന്നെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കുന്നില്ല – ഇതായിരുന്നു യുവതിയുടെ പരാതി.
ഗാർഹിക പീഡന നിയമപ്രകാരമാണ് ഇവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് ഹൈക്കോടതിയിലെത്തിയതോടെ ഭർത്താവ് നിജസ്ഥിതി വെളിപ്പെടുത്തി . പ്രസവശേഷം പോഷകഗുണമുള്ള ഭക്ഷണത്തിനും പഴങ്ങൾക്കും പാലിനും പകരം ഫ്രഞ്ച് ഫ്രൈ വാങ്ങി നൽകാത്തതിനാണ് ഭാര്യ തനിക്കെതിരെ പരാതി നൽകിയതെന്ന് ഭർത്താവ് കോടതിയിൽ വ്യക്തമാക്കി.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു .. ഭാര്യയുടെ ആരോഗ്യം കണക്കിലെടുത്ത് ഇവ കഴിക്കരുതെന്ന് പറഞ്ഞതിന് കേസെടുക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന വ്യക്തമാക്കി. ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ അവസാനിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: