ന്യൂദൽഹി: വടക്കുകിഴക്കൻ ദൽഹിയിലെ ബ്രിജ് പുരി പ്രദേശത്തെ മദ്രസയിൽ അഞ്ചുവയസ്സുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ആൺകുട്ടിയുടെ കഴുത്തിലും വയറിലും ഞരമ്പിലും ധാരാളം പാടുകളും കുരുക്കളും കണ്ടെത്തി. എന്നാൽ, മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.52 ഓടെയാണ് മദ്രസയിൽ വെച്ച് കുട്ടിയുടെ മരണം സംബന്ധിച്ച് കോൾ ലഭിച്ചതെന്ന് ദൽഹി പോലീസ് പറഞ്ഞു. അഞ്ച് മാസം മുമ്പാണ് മകനെ മദ്രസയിലേക്ക് അയച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആഗസ്റ്റ് 23 ന് വൈകുന്നേരം 6:30 ന്, മകന് അസുഖമുണ്ടെന്ന് അവർ അറിയിച്ചു. തുടർന്ന് കുട്ടിയെ ബ്രിജ് പുരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു, അവിടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് വൻ ജനക്കൂട്ടം തടിച്ചുകൂടിയ മദ്രസയിലേക്ക് മൃതദേഹം തിരികെ കൊണ്ടുവന്നു. പിന്നീട് മൃതദേഹം ജിടിബി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയെന്നും ജനക്കൂട്ടം സമാധാനപരമായി പിരിഞ്ഞുപോയിയെന്നും. നോർത്ത് ഈസ്റ്റ് ദൽഹി ഡിസിപി ജോയ് ടിർക്കി പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: