കൊച്ചി: അങ്കമാലി മൂലന്‍സ് ഇന്റര്‍നാഷണല്‍ ഉടമകള്‍ 60 കോടി രൂപ കുഴല്‍പ്പണമായി സൗദിയിലക്ക് കടത്തിയെന്ന കേസില്‍ ഇ ഡിയുടെ അന്വേഷണം സൗദിയിലേക്ക്. ഇ ഡി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് െബച്ചു കുര്യന് ഉത്തരവിട്ടിട്ടുമുണ്ട്.
അങ്കമാലി മൂലന്‍സ് ഫാമിലി മാര്‍ട്ട് ഉടമകളായ സാജു മൂലന്, ജോസഫ് മൂലന്, ജോയ് മൂലന് എന്നിവര്‍ക്കെതിരെ കൊച്ചിയിലെ ഇ ഡി ഒരു വര്‍ഷത്തിലേറെയായി അന്വേഷണം നടത്തിവരികയാണ്. തെളിവുകള്‍ ശേഖരിച്ചുവെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയെന്നും ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 60 കോടി ഹവാലയായി കടത്തി അവിടെ ചില സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചെന്നാണ് കേസ്. ആദായ നികുതി വകുപ്പും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഇത്രയും വലിയ ഇടപാടായതിനാല്‍ സൗദി അധികൃതര്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാകുമെന്നും ഉടന്‍ സൗദിയിലേക്ക് അന്വേഷണ സംഘത്തെ അയക്കുമെന്നുമാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്. ആലുവയിലെ ഒരു ബാങ്കില്‍ നിന്ന് 40 കോടിവായ്പ എടുത്ത് തിരിമറി നടത്തിയതും ബാങ്ക് മൂലന്സിനെ കരിമ്പട്ടികയില്‍ പെടുത്തിയതും ഇ ഡി അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: