കൊല്‍ക്കത്ത: ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് പുറത്തു വന്ന ആര്‍ജി കര് മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക്.
കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവുണ്ട്. സാമ്പത്തിക ക്രമക്കേടിലെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗത്തോട് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലിയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ ഇ ഡിയുടെ അന്വേഷണം വേണമെന്നായിരുന്നു അക്തറിന്റെ ഹര്‍ജി. ജസ്റ്റിസ് രാജശ്രീ ഭരദ്വാജ് ആണ് ഹര്‍ജിയില്‍ വാദം കേട്ടത്. സപ്തംബര്‍ 17ന് വീണ്ടും വാദം കേള്‍ക്കും.
ഡോക്ടറുടെ കൊലയ്ക്കു പിന്നാലെ രാജിവച്ച, ആര്‍ജി കര് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍. സന്ദീപ് ഘോഷിനെതിരായ അക്തര്‍ അലിയുടെ ആരോപണത്തില്‍ അന്വേഷണം നടത്താനായി ആഗസ്ത് 20ന് ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: