ന്യൂഡല്‍ഹി: വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവര്‍ക്കുള്ള പ്രത്യേക നഷ്ടപരിഹാര ഫണ്ട് ഇരട്ടിയാക്കിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.
നേരത്തെ 5 ലക്ഷംരൂപയായിരുന്നത് 10 ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. സംസ്ഥാന വിഹിതം അടക്കം കേരളത്തില്‍ നിലവില്‍ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് 10 ലക്ഷവും സ്ഥിരമായ വൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് കേന്ദ്രം നല്‍കുക .
12.73 കോടി രൂപയാണ് കേരളത്തിന് ഇതിനായി അനുവദിച്ചിട്ടുള്ളത്. നിലവില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഐഡിഡബ്ലിയുഎച്ച്,പ്രോജക്ട് എലിഫന്റ് എന്നിവയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്ന തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.എന്നാല്‍ കേന്ദ്രം 10 ലക്ഷം നല്‍കാന്‍ തീരുമാനിച്ച നിലയ്‌ക്ക് സംസ്ഥാന വിഹിതം കൂടി വര്‍ദ്ധിപ്പിക്കുമോ, അതോ പഴയ വിഹിതം കൂടി ഉള്‍പ്പെടുത്തി നല്‍കുമോ എന്നതു വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: