ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) പതാക പുറത്തിറക്കിയത്. പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ വിജയ് തന്നെയാണ് ചെന്നൈ പനയൂരിലുള്ള ടി.വി.കെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പതാക അവതരിപ്പിച്ചത്.
ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചേര്‍ന്ന പതാകയില്‍ വാകപ്പൂവും രണ്ട് ആനയുമുണ്ട്. ഈ പാര്‍ട്ടി ചിഹ്നത്തിനു നേരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ നിറയുന്നത്.
മുകളിലും താഴെയും ചുവപ്പും നടുവില്‍ മഞ്ഞനിറവുമാണുള്ളത്. സ്പാനിഷ് പതാകയ്ക്ക് സമ്മാനമാണിത്. നടുവില്‍ സ്പാനിഷ് റോയല്‍ എംബ്ലത്തിന് പകരം ഇതില്‍ രണ്ട് ആനകളാണെന്ന് മാത്രമേ മാറ്റമുള്ളു.
മറ്റുചിലര്‍ ഇതിനെ ഫെവികോള്‍ പശയുടെ ലോഗോയുമായാണ് താരതമ്യം ചെയ്യുന്നത്. ഫെവികോള്‍ പരസ്യത്തിലെ ആനകളെ എതിര് ദിശയില്‍ നിര്‍ത്തിയാണ് വിജയ് പതാക തയാറാക്കിയതെന്നാണ് ഇവരുടെ നിരീക്ഷണം. കേരള സര്‍ക്കാര്‍ ലോഗോയിലെ തുമ്പിക്കൈ ഉയര്ത്തിനില്ക്കുന്ന രണ്ട് ആനകളുമായുള്ള സാമ്യവും ചര്‍ച്ചയായിട്ടുണ്ട്.
ഇത്രയും നാള് കാത്തിരുന്നത് ഇതിനുവേണ്ടിയായിരുന്നോ എന്ന ചോദ്യവും നെറ്റിസണ്‍സ് ചോദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: