കോട്ടയം: കെഎസ്ആര്‍ടിസിയുടെ നാലമ്പലം പ്രത്യേക സര്‍വീസ് 50 ലക്ഷത്തിലേറെ രൂപയുടെ നേട്ടമുണ്ടായതായി ബജറ്റ് ടൂറിസം കോ ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം അറിയിച്ചു. ആകെ 172 ട്രിപ്പുകളാണ് നടത്തിയത്. 7399 തീര്‍ത്ഥാടകര്‍ ഇതുവഴി നാലമ്പല ദര്‍ശനം നടത്തി. 2022 ജൂലൈയിലാണ് ആദ്യമായി കെഎസ്ആര്‍ടിസി രാമപുരം നാലമ്പലം യാത്ര ആരംഭിച്ചത്. രണ്ട് ഡിപ്പോയില്‍ നിന്നായി ആറ് ട്രിപ്പുകള്‍ ആയിരുന്നു ആദ്യവര്‍ഷം നടത്തിയത് . കഴിഞ്ഞവര്‍ഷം 70 ആയി. 3069 പേര് നാലമ്പല ദര്‍ശനം നടത്തി. തിരുവനന്തപുരം 36, കൊല്ലം 30, പത്തനംതിട്ട 28, എറണാകുളം 25, കോട്ടയം 27, ഇടുക്കി 3, പാലക്കാട് 2 എന്നിങ്ങനെയാണ് ഓരോ ജില്ലയില്‍ നിന്നും എത്തിയ ബസ്സുകളുടെ എണ്ണം. ഈ വര്‍ഷം 70 ട്രിപ്പുകള്‍ നടത്താനും മികച്ച കളക്ഷന്‍ നേടാനും സാധിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: