വാഷിംഗ്ടൺ : . തന്റെ ദക്ഷിണേഷ്യൻ പൈതൃകം കണ്ടത് അമ്മയിലൂടെയാണെന്ന് കമലാ ഹാരിസ് . ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ സ്വീകരണ പ്രസംഗത്തിൽ സംസാരിക്കവേയാണ് കമലാ ഹാരിസ് അമ്മ ശ്യാമള ഗോപാലനെ കുറിച്ച് പരാമർശിച്ചത് .
‘ എന്റെ അമ്മ 5 അടി ഉയരമുള്ള കറുപ്പ് നിറമുള്ള സ്ത്രീയാണ്. ഞാൻ മൂത്ത കുട്ടിയായതിനാൽ, ആളുകൾ അമ്മയോട് പെരുമാറുന്നതൊക്കെ ഞാൻ കണ്ടു. പക്ഷേ അമ്മ ഒരിക്കലും ദേഷ്യപ്പെട്ടിരുന്നില്ല. അമ്മ ധീരയും സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള പോരാട്ടത്തിലെ യോദ്ധാവുമായിരുന്നു. അനീതിക്കെതിരെ ശബ്ദമുയർത്താൻ അവർ എന്നെയും മായയെയും (കമലയുടെ സഹോദരി) പഠിപ്പിച്ചു. പകുതിയായി ഒന്നും ചെയ്യരുതെന്ന് ഞങ്ങളെ പഠിപ്പിച്ചു. നിങ്ങൾ ആരാണെന്ന് ആരും നിങ്ങളോട് പറയാൻ അനുവദിക്കരുത്. നിങ്ങൾ ആരാണെന്ന് അവരെ കാണിക്കണമെന്ന് അമ്മ പറയുമായിരുന്നു‘ – കമല ഹാരിസ് പറഞ്ഞു.
സ്തനാർബുദ വിദഗ്ധയായിരുന്ന ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയാണ്. ഡോക്ടറേറ്റ് പഠനത്തിനായി 19-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് യുഎസിലേയ്‌ക്ക് കുടിയേറി. ആഫ്രോ-ജമൈക്കക്കാരനായ ഡൊണാൾഡ് ഹാരിസിനെയാണ് ശ്യാമള പ്രണയിച്ച് വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: