Kerala

കാറില്‍ നടത്തിയ പരിശോധന; കാസര്‍കോഡ് സ്വദേശിയുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങള്‍

Published by

കൊച്ചി: കളമശ്ശേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാസര്‍കോട് സ്വദേശിയുടെ കാറിലാണ് ഹാന്‍സ് ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ക്ക് പുറമെ പണവും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ രാത്രി പൊലീസ് നടത്തിയ പരിശോധനയ്‌ക്കിടെയാണ് കാസര്‍കോട് സ്വദേശി അഹമ്മദ് നിയാസിന്റെ കാറില്‍ നിന്നും സാധനങ്ങള്‍ പിടികൂടിയത്. നിരോധിത ഉത്പന്നങ്ങളായ 5175 പാക്കറ്റ് ഹാന്‍സ്, 635 പാക്കറ്റ് കൂള്‍ ലിപ്പ് എന്നിവയും 12,030 രൂപയും പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. വിപണിയില്‍ ഒന്നരക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് ഇവ. കളമശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടി കൂടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: drugsaarest