റാഞ്ചി: ജാർഖണ്ഡ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) നടത്തിയ റെയ്ഡുകളിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള 7 ഭീകരർ അറസ്റ്റിൽ . ലോഹർദാഗ, ലത്തേഹാർ, ഹസാരിബാഗ്, റാഞ്ചി എന്നിവയുൾപ്പെടെ 14 സ്ഥലങ്ങളിൽ എടിഎസിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തുകയായിരുന്നു. അൽ ഖ്വയ്ദ ഇന്ത്യയിലെ മുഴുവൻ നെറ്റ്‌വർക്കിന്റെയും നേതാവും, ഡോക്ടറുമായ ഇഷ്തിയാക് അഹമ്മദും പിടിയിലായവരിൽ ഉൾപ്പെടുന്നു.രാജ്യത്തിനകത്ത് ഖിലാഫത്ത് പ്രഖ്യാപിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും ഇഷ്തിയാഖ് പദ്ധതിയിടുകയായിരുന്നു .
സ്ലീപ്പർ സെൽ ഏജൻ്റുമാരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് എടിഎസ് ഓപ്പറേഷൻ നടത്തിയത്. ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ എഐക്യുഎസ് മൊഡ്യൂളുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളും സുരക്ഷാ ഏജൻസി റെയ്ഡ് ചെയ്തു.കസ്റ്റഡിയിലെടുത്ത എല്ലാവരെയും സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. റെയ്ഡിനിടെ ആയുധങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.ശരിയ നിയമം നടപ്പിലാക്കുന്നതിനൊപ്പം ഇന്ത്യയിൽ ഒരു ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാമിക രാഷ്‌ട്രം രൂപപ്പെടുത്തുന്നതിനും സ്ഥാപിക്കുന്നതിനുമായി ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനയായ അൻസാർ-ഉൽ-ബംഗ്ലയുമായി അടുത്ത ബന്ധത്തിലാണ് എ.ക്യു.ഐ.എസ് എന്ന ഭീകര സംഘടന പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ട്.ജാർഖണ്ഡിലെ ഒന്നിലധികം ജില്ലകളിൽ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട സ്ലീപ്പർ സെല്ലുകളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നുണ്ട്. അവരിൽ പലരെയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുരക്ഷാ ഏജൻസികൾ പിടികൂടിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ (ഐഎസ്ഐഎസ്) പ്രവർത്തകനെന്ന് പറയപ്പെടുന്ന ഫൈസാൻ എന്ന ഫായിസിനെ (19) നേരത്തെ സുരക്ഷാ ഏജൻസികൾ ലോഹർദാഗ ജില്ലയിൽ നിന്ന് പിടികൂടിയിരുന്നു. തീവ്രവാദ സംഘടനയുടെ വിദേശികളുമായി ഫൈസാൻ നേരിട്ട് ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: