ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ 40 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്ത് ഇടക്കാല സർക്കാർ . ഇതുകൂടാതെ, മനുഷ്യത്വത്തിനും വംശഹത്യയ്‌ക്കും എതിരായ ഏഴ് കേസുകളും തട്ടിക്കൊണ്ടുപോകലിനും ഒന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ജാഥയെ ആക്രമിച്ചതിനും ഏഴു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹസീനയെ പിന്തുണയ്‌ക്കുന്ന മുൻ ക്യാബിനറ്റ് അംഗങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കേസുകളിൽ പ്രതികളാകും.
ഷെയ്ഖ് ഹസീനയ്‌ക്കും അവരുടെ മുൻ സഹായികൾക്കുമെതിരായ അഞ്ച് കേസുകളിൽ മൂന്നെണ്ണം ധാക്കയിലും രണ്ട് കേസുകൾ നർസിംഗ്ഡിയിലും ബൊഗുരയിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ആഗസ്റ്റ് നാലിന് ധാക്കയിലെ അഷൂലിയയിൽ നടന്ന പ്രതിഷേധത്തിനിടെ തെരുവ് കച്ചവടക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷെയ്ഖ് ഹസീനയ്‌ക്കും മറ്റ് 46 പേർക്കുമെതിരെ കേസെടുത്തു. അസദുസ്സമാൻ ഖാൻ, മുൻ എഎൽ എംപി മുഹമ്മദ് സെയ്ഫുൾ ഇസ്ലാം, മുൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കേസിൽ ഉൾപ്പെടുന്നു.
ആഗസ്റ്റ് 5 ന് നോർത്ത് വെസ്റ്റ് റീജിയണിൽ 12 ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഷെയ്ഖ് ഹസീനയ്‌ക്കും മറ്റ് 32 പേർക്കുമെതിരെ ധാക്ക മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് മൈനുൽ ഇസ്‌ലാമിന്റെ കോടതിയിൽ മറ്റൊരു കേസ് ഫയൽ ചെയ്തു . ജൂലൈ 19 ന് നഗരത്തിലെ മുഹമ്മദ്പൂരിൽ 23 കാരനായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹസീനയ്‌ക്കും മറ്റ് 67 പേർക്കുമെതിരെ മുഹമ്മദ്പൂർ നിവാസി ധാക്ക മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാജേഷ് ചൗധരിയുടെ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ജൂലായ് 19ന് നർസിംഡിയിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെ ഒരു വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹസീനയ്‌ക്കും മറ്റ് 81 പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.2018-ൽ ഷിബ്ഗഞ്ച് ഉപസിലയിൽ യൂണിയൻ തലത്തിലുള്ള ബിഎൻപി നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഹസീന, ഹസീന, സഹോദരി ഷെയ്ഖ് രഹന, മകൾ സൈമ വാജെദ് പുതുൽ, മകൻ സജീബ് വാജെദ് ജോയ് എന്നിവർക്കും മറ്റ് 76 പേർക്കെതിരെയും കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: