സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. 1993 ല്‍ റിലീസ് ചെയ്ത സിനിമ മുപ്പത് വര്‍ഷങ്ങളും കഴിഞ്ഞിട്ടാണ് വീണ്ടും തിയേറ്ററിലേക്ക് എത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വ്യത്യാസം വരുത്തിയാണ് ഇത്തവണ സിനിമ എത്തിയിരിക്കുന്നത്.
അതേ സമയം സിനിമയില്‍ പാട്ട് പാടിയവരുടെ സ്ഥാനത്ത് ജി വേണുഗോപാലിന്റെ പേരില്ലെന്നത് ചൂണ്ടി കാണിക്കുകയാണ് ഒരാള്‍. ആദ്യം മണിച്ചിത്രത്താഴ് ഇറങ്ങിയപ്പോഴും പാടിയവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും തെറ്റ് തിരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സുരേഷ് കുമാര്‍ രവീന്ദ്രന്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിന് മറുപടിയുമായി ഗായകനും രംഗത്ത് വന്നിരിക്കുകയാണ്.
മണിച്ചിത്രത്താഴി’ലെ ‘അക്കുത്തിക്കുത്താന കൊമ്പില്‍’ എന്ന പാട്ട് പാടിയിരിക്കുന്നത് ജി വേണുഗോപാലും (Venugopal Gee), കെ എസ് ചിത്രയും, സുജാത മോഹനുമാണ്.
1993 ല്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയത്ത്, ടൈറ്റില്‍ വര്‍ക്ക് ചെയ്തവര്‍ക്ക് ‘അല്‍ഷൈമേഴ്‌സ് സ്റ്റേജ് 2′ ആയിരുന്നതിനാല്‍ (ടൈറ്റില്‍ റോളാകുമ്പോള്‍ കേള്‍ക്കുന്ന അതേ പാട്ട് പാടിയ) ഗായകനായ വേണുഗോപാലിന്റെ പേര് ടൈറ്റിലില്‍ ചേര്‍ക്കാന്‍ വിട്ടു പോയി
പാടിയവര്‍’ എന്ന ഹെഡിന് കീഴെ ‘കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത’ എന്ന് മാത്രമാണുള്ളത്. അത് അന്ന്, 1993… പോട്ടെ, വിട്ടേക്കാം. ഇന്ന്, 2024 ല്‍ ആ സിനിമ റീ-റിലീസ് ചെയ്യുമ്പോഴും അതേ തെറ്റ് ആവര്‍ത്തിക്കണോ? ജി വേണുഗോപാല്‍ പാടിയ അതേ പാട്ട് തന്നെ സ്പീക്കറില്‍ കേള്‍പ്പിച്ചിട്ട് ടൈറ്റില്‍ നീങ്ങുമ്പോള്‍, പാടിയവരുടെ കൂട്ടത്തില്‍ ആളുടെ പേര് മാത്രം മിസ്സിംഗ്.
ഇത് എന്തു തരം അസുഖമാണ്? അല്‍ഷൈമേഴ്‌സ് പകരുന്ന രോഗമാണോ? അതോ വേണു ചേട്ടന്‍ ഇവരെയൊക്കെ പിടിച്ച് കടിച്ചോ?’ എന്നുമായിരുന്നു സുരേഷ് കുമാര്‍ രവീന്ദ്രന്‍ എഴുതിയ കുറിപ്പിലൂടെ പറഞ്ഞത്.
ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടിയുമായി ജി വേണുഗോപാലും എത്തിയിരുന്നു. പോസ്റ്റിന് താഴെ കമന്റിലൂടെയാണ് വേണുഗോപാല്‍ സംസാരിച്ചത്. ‘സുരേഷേ…. ആ പഴയ പ്രിന്റ് അവര്‍ ഡിജിറ്റലൈസ് ചെയ്തിട്ടല്ലേയുള്ളൂ? സിനിമയിലെ കുറച്ച് പോര്‍ഷന്‍സ് ചിലപ്പോള്‍ എഡിറ്റ് ചെയ്തും മാറ്റിക്കാണും.
പുതിയതായി വല്ലതും ആഡ് ചെയ്തിട്ടുണ്ടോ? തമിഴിലെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിന്റെ പേര് കൊടുത്തിട്ടുണ്ടോ എന്നറിയില്ല. പുതിയ ഡിജിറ്റല്‍ ഫോര്‍മാറ്റ് എന്ന് പറയുന്നത് പഴയ തെറ്റുകളൊന്നും തിരുത്താനുള്ള ശ്രമമല്ല. പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി മാര്‍ക്കറ്റ് ചെയ്യാനുള്ള ശ്രമം മാത്രം. അക്കാലത്ത് ഇതില്‍ വിഷമം തോന്നിയിരുന്നു. ഇന്നൊരു ചിരി മാത്രമേയുള്ളൂ, വിട്ടു കള…’ എന്നാണ് വേണുഗോപാലിന്റെ മറുപടി.
ഇത് അബദ്ധമല്ല ചേട്ടാ… ദുര്‍ഗയുടെ പേര് പുതുതായി ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യം പറ്റിയ പിഴവുകളൊക്കെ തിരുത്തി എന്നാണ് പറയപ്പെടുന്നത്. എന്നിട്ടും ഇങ്ങനെ സംഭവിച്ചുവെങ്കില്‍ അതിനെ ‘അബദ്ധം’ എന്ന ലേബലില്‍ ഒഴിവാക്കാന്‍ കഴിയുന്നില്ലെന്ന് സുരേഷും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: