Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ‘നേട്ടത്തെക്കാള്‍ കൂടുതല്‍ കോട്ടം, അഭിമാനകരമല്ല ആശങ്കാജനകം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 10:28 pm IST
in India

ന്യൂദല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ആമസോണും ഫ്ളിപ്കാര്‍ട്ടും പോലുള്ള വലിയ ഇ – കൊമേഴ്സ് കമ്പനികളുടെ വിലനിര്‍ണയമടക്കമുള്ള കച്ചവടതന്ത്രങ്ങള്‍ തദ്ദേശവ്യവസായങ്ങളെയും ദശലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെയും വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഗോയല്‍ വ്യക്തമാക്കി.

ഭാരതത്തിലെ ഓണ്‍ലൈന്‍ വില്‍പന രാജ്യത്തെ റീട്ടെയില്‍ വിപണിയുടെ പകുതിയോളം വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് നേട്ടത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് ചെയ്യുന്നത്. അതിനെ അഭിമാനകരമായ കാര്യമായി കാണുന്നില്ല, ആശങ്കാജനകമാണ്. ഞങ്ങള്‍ ഒരു ബില്യണ്‍ ഡോളര്‍ ഭാരതത്തില്‍ നിക്ഷേപിക്കാന്‍ പോകുന്നു എന്ന് ആമസോണ്‍ പറയുമ്പോള്‍ എല്ലാവരും ആഘോഷിക്കുന്നു. എന്നാല്‍ അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എല്ലാവരും മറക്കുന്നു. ഭാരത സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കാന്‍ വേണ്ട ഒരു മഹത്തായ സേവനമോ മഹത്തായ നിക്ഷേപമോ അല്ല അവര്‍ നടത്താന്‍ പോകുന്നത്. അവരുടെ ബാലന്‍സ് ഷീറ്റില്‍ അവര്‍ ആ കൊല്ലം ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടമാകും നേരിട്ടിട്ടുണ്ടാകുക. അവര്‍ക്ക് ആ നഷ്ടം നികത്തണം. അതിനാണ് നിക്ഷേപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2023ല്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ 2030 ഓടെ ആമസോണിന്റെ ഭാരതത്തിലെ നിക്ഷേപം 2600 കോടി ഡോളര്‍ ആയി ഉയര്‍ത്തുമെന്നാണ് ആമസോണ്‍ സിഇഒ പറഞ്ഞത്. അന്ന് ഇതു വലിയ വാര്‍ത്തയായി. എന്നാല്‍ നഷ്ടം മൂടിവയ്‌ക്കാനായുള്ള ഇത്തരം നിക്ഷേപങ്ങളെ ആഘോഷിക്കാനാവില്ല. ബാലന്‍സ് ഷീറ്റില്‍ നഷ്ടം കാണിക്കുന്നത് ഇ – കൊമേഴ്സ് സ്ഥാപനങ്ങളുടെ വിലകുറച്ച് വിപണി പിടിക്കാനുള്ള തന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. അത് രാജ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല കോടിക്കണക്കിന് വരുന്ന തദ്ദേശ വ്യവസായങ്ങളെയും ചെറുകിട കച്ചവടക്കാരെയും വലിയതോതില്‍ ബാധിക്കുന്നതുമാണ്.

ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടും 2022-23ല്‍ ഭാരതത്തില്‍ ഏകദേശം 6,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അവകാശപ്പെടുന്നത്. ഇവര്‍ക്കെങ്ങനെയാണ് ഇത്ര വലിയ നഷ്ടം വരുന്നത്. പ്രൊഫഷണലുകള്‍ക്ക് 1000 കോടി രൂപയോളമാണ് അവര്‍ നല്‍കുന്നത്. ആരാണ് ഈ പ്രൊഫഷണലുകളെന്ന് തനിക്ക് മനസിലാകുന്നില്ല. താനും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. താനും നിയമത്തില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഏത് സിഎക്കാരനും അഭിഭാഷകനുമാണ് 1000 കോടി കൈപ്പറ്റുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇ കൊമേഴ്സ് ഇല്ലാതാകണമെന്ന് അഭിപ്രായപ്പെടുന്നില്ല. അമേരിക്കയിലും യൂറോപ്പിലും ഇവര്‍ മൂലമുണ്ടായ അടച്ചുപൂട്ടലുകള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പെഹ്ലെ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: e-commerceunion minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

Kerala

ചേർത്തുപിടിച്ചു സുരേഷ് ഗോപി, സന്തോഷ കണ്ണീർ തുടച്ചു യാസീൻ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ ചേർക്കാമെന്ന ഉറപ്പും കിട്ടി

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

Kerala

പുലികളി സംഘങ്ങൾക്ക് ധനസഹായം വൈകുന്നത് ടൂറിസം വകുപ്പിന്റെ അനാസ്ഥ മൂലം; കരുവന്നൂർ കൊണ്ട് അവസാനിച്ചിട്ടില്ല: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.