വാഴ്സ : മോദിയുടെ യുക്രെയ്ന് സന്ദര്‍ശനം ചരിത്രപരമാകുമെന്നും റഷ്യ-യുക്രെയ്ന് യുദ്ധം പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്കു സുപ്രധാനവും ക്രിയാത്മകവുമായ പങ്കു വഹിക്കാനാകുമെന്നും പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക്. റഷ്യ-യുക്രെയ്ന് യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാന്‍ മോദി സന്നദ്ധത അറിയിച്ചെന്നും ടസ്ക് കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു. സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചയും നയതന്ത്രവും വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. യുദ്ധഭൂമിയില്‍ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല. മേഖലയില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനു സാധ്യമായ എല്ലാ സഹകരണവും നല്കാന് തയാറാണെന്നും മോദി പറഞ്ഞു
”യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങള്‍ നമുക്കെല്ലാവര്‍ക്കും ആശങ്കയാണ്. യുദ്ധഭൂമിയില്‍ ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. നിരപരാധികളുടെ ജീവന് നഷ്ടപ്പെടുന്നതു മനുഷ്യരാശിക്കാകെ വെല്ലുവിളിയാണ്.”– ടസ്കുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി. ഇന്ത്യ-പോളണ്ട് ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായാണു മോദി വാഴ്സയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: