ന്യൂദല്‍ഹി: ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി അംഗത്വ പ്രചാരണ ക്യാമ്പയിന്റെ ദേശീയ പ്രഭാരിയായി അഡ്വ. ജോജോ ജോസിനെ പ്രഖ്യാപിച്ചു. ദല്‍ഹി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജോജോ ജോസ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയാണ്.
ബിജെപി ന്യൂനപക്ഷമോര്‍ച്ച ദേശീയ കാര്യകാരിയംഗമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള അമ്പതു ലക്ഷം പേരെ ബിജെപിയുടെ അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ. ജോജോ ജോസ് പറഞ്ഞു.
ജമ്മു കശ്മീരില്‍ നിന്നുള്ള നിസാര്‍ ഹുസൈന് ഷാ, യുപിയില്‍ നിന്നുള്ള മൗലാനാ ഹബീബ് ഹൈദര്‍, ദല്‍ഹിയില്‍ നിന്നുള്ള ഫഹീം സൈഫി, അസമില്‍ നിന്നുള്ള ഡോ. ജാഫരിന് മഹജ്ബീന് എന്നിവരെ സഹ പ്രഭാരിമാരായും ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി പ്രഖ്യാപിച്ചു.
സപ്തംബര്‍ ഒന്ന് മുതല്‍ 25 വരെയും ഒക്ടോബര്‍ 1 മുതല്‍ 15 വരെയുമാണ് ബിജെപി അംഗത്വ വിതരണ പ്രചാരണം ദേശവ്യാപകമായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: