ചെന്നൈ: രണ്ട് വമ്പന്‍ കമ്പനികളുടേതടക്കം തമിഴ്‌നാട്ടില്‍ 51187 കോടി രൂപയുടെ നിക്ഷേപത്തില്‍ നടപ്പാക്കുന്ന പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി. 47 പുതിയ വ്യവസായ സംരംഭങ്ങളാണ് തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നത് . സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂവബിള്‍ എനര്‍ജി കമ്പനി സെംബ് കോര്‍പ്പ് ഹരിത ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 36238 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഗ്രീന്‍കോ ഗ്രൂപ്പ് 20114 കോടി രൂപയും മുതല്‍മുടക്കുന്നു. രണ്ടു കമ്പനികളും നിക്ഷേപക സമ്മേളനത്തില്‍ ധാരണപത്രം ഒപ്പുവച്ചു. വികസന കോര്‍പ്പറേഷന്‍ ടെക്‌നോളജിസുമായി സഹകരിച്ച് 400 കോടി രൂപ മുതല്‍മുടക്കില്‍ കോയമ്പത്തൂരില്‍ എന്‍ജിന്‍ ആന്‍ഡ് ഇന്നോവേഷന്‍ കമ്പനിയും സ്ഥാപിക്കുന്നുണ്ട്. ഇത്രയും പുതിയ സംരംഭങ്ങള്‍ വഴി ഒരു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: