തിരുവനന്തപുരം: നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനും തനത് വരുമാനം ഉയര്‍ത്തിക്കാട്ടാനും വേണ്ടി പുതിയ വഴികള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ കുടിശികയുള്ള നികുതികള്‍ പിരിച്ചെടുക്കാന്‍ മാത്രമല്ല മുന്‍കൂര്‍ വാങ്ങിയെടുക്കാന്‍ കഴിയുന്ന നികുതികള്‍ ഏതൊക്കെ ഒന്ന് കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മുന്‍കൂര്‍ അടക്കുന്ന നികുതിക്ക് ഇളവ് നല്‍കാമെന്നാണ് പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനം. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക കെട്ടിട നികുതി ഏപ്രില്‍ 30ന് മുന്‍കൂറായി നടക്കുന്നവര്‍ക്ക് 5% ഇളവു നല്കാന് ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ചട്ടകളിലും ഭേദഗതി വരുത്തും. പഞ്ചായത്തുകളിലെയും നഗരസഭകളിലേയും കെട്ടിട നികുതി വര്‍ഷത്തില്‍ രണ്ട് തവണയായാണ് സര്‍ക്കാര്‍ പിരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ രണ്ടു ഗഡുവും ഒന്നിച്ച് സാമ്പത്തികവര്‍ഷം അവസാനമാണ് അടയ്ക്കുക പതിവ്. ഇത് മുന്‍കൂര്‍ വാങ്ങിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ നികുതികള്‍ മുന്‍കൂര്‍ പിരിച്ചെടുക്കുന്നത് ധനപ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാവുമെങ്കില്‍ കൂടി അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സാമ്പത്തിക സുസ്ഥിരതയെ സഹായിക്കില്ലെന്ന് നിലപാടാണ് ഉദ്യോഗസ്ഥര്‍ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: