കോഴിക്കോട്: കുറ്റ്യാടി ചുരം റോഡില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടാങ്ക് ചോര്‍ന്ന് ഡീസല്‍ ഒഴുകി. ചുങ്കുക്കുറ്റി മുതല്‍ ചാത്തന്‍കോട്ട്‌നട വരെയാണ് ഡീസല്‍ ചോര്‍ന്നത്. ഡീസലില്‍ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരായ 10 പേര്‍ക്ക് പരിക്കേറ്റു. നാദാപുരത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തി റോഡില്‍ മണല്‍ വിതറി അപകട സാധ്യതകള്‍ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക