തിരുവനന്തപുരം: പെണ്‍കുട്ടികള്‍ അടക്കം മലയാള സിനിമയില്‍ ചൂഷണത്തിനിരയാകുന്നു എന്ന ഗൗരസ്വഭാവമുള്ള വെളിപ്പെടുത്തല്‍ നടത്തിയ ഹേമ കമ്മറ്റി റിപ്പോര്ട്ടിന്മേല് നാലര വര്‍ഷം അടയിരുന്നതിന്റെ ആക്ഷേപത്തില്‍ നി്ന്ന് രക്ഷപെടാന്‍ സിപിഎം ജസ്റ്റീസ് ഹേമയെ പ്രതിക്കൂട്ടിലാക്കുന്നു.
പോക്സോ കേസ് അടക്കം രജിസ്റ്റര്‍ ചെയ്യാവുന്ന മൊഴികള്‍ കിട്ടിയിട്ടും ന്യായാധിപയായ ഹേമ എന്തുകൊണ്ട് പോലീസിനെ അറിയച്ചില്ല എന്ന ആരോപണമാണ് സിപിഎം പുതിയതായി ഉന്നയിക്കുന്നത്. ലൈംഗിക പീഢനത്തിനിരയായതായി സ്ത്രീകള്‍ മൊഴി നല്കിയപ്പോള് അവരോട് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമായിരുന്നു എന്നാണ് സിപിഎം പ്രതിനിധി അഡ്വ അരുണ്‍കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അതു ചെയ്യാതിരുന്ന ജസ്റ്റീസ് ഹേമ തെറ്റു ചെയ്തു എന്നാണ് വ്യാഖ്യാനം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ കാരണം പറഞ്ഞത് ഹേമ എഴുതിയ കത്താണെന്ന് പറഞ്ഞിരുന്നു.
‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകള്‍ ആണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: