റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ വമ്പന്‍ തകര്‍ച്ചയെ അതിജീവിച്ച് പാകിസ്ഥാന്. ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ആതിഥേയരായ പാകിസ്ഥാന് തുടക്കത്തില്‍ 16 റണ്‍സാകുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒന്നിച്ച സായിം അയൂബും (56) സൗദ് ഷക്കീലും(പുറത്താകാതെ 57) പൊരുതിനിന്ന് പോരാടാന്‍ തീരുമാനിച്ചതോടെ പാക് ഇന്നിങ്സ് വീണ്ടെടുപ്പിന്റെ പാതയിലായി. ഇരുവരും ചേര്‍ന്ന് നേടിയ 98 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് പാക് ഇന്നിങ്സിന് വലിയ ആശ്വാസമായി.
പാക് സ്കോര്‍ 114 റണ്‍സിലെത്തുമ്പോള്‍ അര്‍ദ്ധസെഞ്ചുറി പിന്നിട്ട അയൂബ് പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ മുഹമ്മദ് റിസ്വാന്(പുറത്താകാതെ 24) ആണ് ഷക്കീലിനൊപ്പം ക്രീസില്‍. ബംഗ്ലാദേശിനായി ഷോറിഫുല്‍ ഇസ്ലാമും ഹസന് മഹ്മൂദും രണ്ട് വീതം വിക്കറ്റുകള്‍ നേടി. അബ്ദുള്ള ഷെഫീക്ക്(രണ്ട്), നായകന് ഷാന്‍ മസൂദ്(ആറ്), ബാബര്‍ അസം(പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.
ടോസ് സന്ദര്‍ശകരായ ബംഗ്ലാദേശ് ആണ് നേടിയത്. പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. മഴയും മോശം കാലാവസ്ഥയും കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. പകുതി ദിവസം മാത്രമേ മത്സരം നന്നുള്ളൂ. മത്സരം ഇന്നത്തേക്ക് പിരിയുമ്പോള്‍ പാകിസ്ഥാന് 41 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: