കോട്ടയം: അതിപുരാതനകാലം മുതല്‍ പ്രളയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരില്‍ കയ്യേറ്റക്കാരെ പഴിക്കാനാകില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് . കര്‍ഷകര്‍ ഭൂമി കയ്യേറിയത് കൊണ്ടല്ല വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കേരളത്തില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ പ്രളയം 1924 ലേതാണ്. അന്ന് പശ്ചിമഘട്ടത്തില്‍ കയ്യേറ്റം ഉണ്ടായിരുന്നില്ല. അതിനാല്‍ പ്രളയത്തിന്റെ കാരണം പശ്ചിമഘട്ടത്തിലെ കയ്യേറ്റം അല്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ ഫാ ജോര്‍ജ് വര്‍ഗീസ് ഞാറക്കല്‍ അവകാശപ്പെട്ടു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രായോഗികമാണെന്ന് തെളിഞ്ഞതാണ്. അതിനാലാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്. വയനാട് ദുരന്തം പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. ജോണ്‍ മത്തായി വിശദമായ പഠനം നടത്തിയിട്ടുണ്ട്. വനത്തില്‍ നിന്ന് ഒഴുകിവരുന്ന മരങ്ങളും മറ്റും തടഞ്ഞുനിന്ന് ഡാം പോലെയാവുകയും അതില്‍ വെള്ളം നിറഞ്ഞ് തകരുകയും ചെയ്തയാണ് അപകടകാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . എന്നിട്ടും ദുരന്തത്തിന്റെ പേരില്‍ കയ്യേറ്റക്കാരായ കര്‍ഷകരെ പഴിക്കുന്നത് അംഗീകരിക്കാനാവില്ല. ഉരുള്‍പൊട്ടലിന്റെ മറവില്‍ ഇത്തരം കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികള്‍ ചെറുക്കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: