കൊല്ലം: ജോലിയും കൂലിയുമില്ലാതെ ജില്ലയിലെ നെയ്തുതൊഴിലാളികള്‍. കൈത്തറി സംഘങ്ങളില്‍ ജോലിയില്ല. നെയ്‌ത്തുതൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് ഏഴുമാസവും കൈത്തറി സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് ആറു മാസവും പിന്നിടുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കൈത്തറി തൊഴിലാളികളുടെ ഓണം പട്ടിണിയുടേ
താകും.
15 വര്‍ഷത്തെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് തൊഴിലാളികള്‍ക്ക് കുടിശികയാണ്. വേതനം കിട്ടാതായായതോടെ നിരവധി പേര്‍ മറ്റ് തൊഴിലുകളിലേക്ക് മാറി. പിഎഫ്, ഇഎസ്‌ഐ, ക്ഷേമനിധി വിഹിതവും മുടങ്ങി. തൊഴിലാളി സംഘടനകളും കൈത്തറി സംഘങ്ങളും സര്‍ക്കാരിന് നിരവധി നിവേദനം നല്കിയെങ്കിലും ഫലമില്ല.
കൈത്തറി സംഘങ്ങള്‍ അടച്ചുപൂട്ടലിന്റെയും ജപ്തി ഭീഷണിയിലുമാണ്. തടഞ്ഞുവച്ച റിബേറ്റ് തുക ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. 35 കോടിയാണ് ഹാന്‍ടെക്‌സ് സംഘ
ങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്.
18 ശതമാനം ജിഎസ്ടി നൂലിന് നല്‍കേണ്ടിവരുന്നതും സംഘങ്ങളെ ബാധ്യതയാകുന്നു. ആവശ്യത്തിനുള്ള നൂല്‍ ലഭിക്കാറുമില്ല. വിരമിച്ച ജീവനക്കാര്‍ക്ക് പിഎഫ്, ക്ഷാമത്ത, സറണ്ടര്‍ തുക എന്നിവയും ലഭിച്ചിട്ടില്ല.
യൂണിഫോം പദ്ധതിയിലൂടെ കിട്ടാനുള്ളത് 40 കോടി. കൈത്തറി സംഘങ്ങളെ സംരക്ഷിക്കാനാണ് കൈത്തറി യൂണിഫോം പദ്ധതി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. തൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്നു.
എന്നാല്‍ യൂണിഫോം ഉത്പ്പാദിപ്പിച്ച് കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ കൈമലര്‍ത്തി. 40 കോടിയോളം രൂപയാണ് യൂണിഫോം നല്കിയതിലൂടെ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ള
ത്. ഹാന്‍ടെക്‌സിന് തുണി നല്‍കിയ വകയിലും വലിയ തുക ലഭിക്കാനുണ്ട്. കുടിശിക മുഴുവനായും നല്‍കി മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കണമന്നാണ് നെയ്‌ത്തുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക