ധാക്ക : ഖുർആൻ പാരായണം തടഞ്ഞ ധാക്ക സർവകലാശാലയിലെ ഡീൻ പ്രൊഫസർ അബ്ദുൾ ബഷീർ ഉടൻ രാജിവയ്‌ക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ . ഇസ്ലാമിസ്റ്റുകളെ സമ്മർദ്ദത്തെ തുടർന്നാണിത് . പ്രതിഷേധിക്കാനായി വിദ്യാർത്ഥികൾ ഡീനിന്റെ ഓഫീസിൽ ഒത്തുകൂടി, ഖുർആൻ പാരായണം ചെയ്യുകയും രാജി ആവശ്യപ്പെടുകയും ചെയ്തു.
വിദ്യാർത്ഥികളെ പരസ്യമായി ഖുർആൻ പാരായണം ചെയ്യാൻ അനുവദിക്കാത്തത് വലിയ തെറ്റാണെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾക്ക് താഴെ ഇസ്ലാമിസ്റ്റുകൾ കമന്റ് ചെയ്യുന്നത് . ഭീഷണികളെ തുടർന്ന് പ്രൊഫസർ അബ്ദുൾ ബഷീർ തന്റെ ഫാക്കൽറ്റി ഓഫ് ആർട്‌സ് ഡീൻ സ്ഥാനത്തുനിന്ന് രാജിവച്ചതായും സൂചനകളുണ്ട്. “ഞാൻ ആർട്ട്സ് ഫാക്കൽറ്റി ഡീൻ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു. ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ” എന്ന് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞതായും ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക