Entertainment

സിനിമ ഇല്ലാതെ പറ്റില്ല ,അതില്ലെങ്കില്‍ ഞാൻ ചത്തു പോകും ;സുരേഷ് ഗോപി

Published by

ജനങ്ങളും സർക്കാരും ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുകൊണ്ടുതന്നെ സിനിമകൾ ചെയ്യുമെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപി.കേരള ഫിലിം ചേംബർ കൊമേഴ്സ് സംഘടിപ്പിച്ച സ്നേഹാദരവിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താൻ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷണാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും പറയുന്നു സുരേഷ് ഗോപി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും വേദിയില്‍ പരോക്ഷമായി സൂചിപ്പിച്ചു സുരേഷ് ഗോപി. സിനിമയില്‍ മാത്രം അല്ല. എല്ലാ മേഖലയിലും അത്തരം കാര്യങ്ങള്‍ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അത് കോട്ടം വരുത്തരുത് എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by