Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് കനത്ത കാറ്റും മഴയും; പലയിടത്തും മരംവീണ് വ്യാപക നാശം, തീവണ്ടികൾ വൈകുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 11:39 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങള്‍. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. ട്രാക്കുകളില്‍ മരം വീണതിനാല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വൈകിയോടുകയാണ്. ഓച്ചിറയ്‌ക്കടുത്ത് ട്രാക്കില്‍ മരം വീണതോടെ എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു.

പാലരുവി എക്‌സ്പ്രസാണ് ഓച്ചിറയില്‍ പിടിച്ചിട്ടിരുന്നത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം ആലപ്പുഴ ട്രെയിന്‍ ഹരിപ്പാട്ട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീന്‍ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് കൊല്ലം ജംഗ്ഷനിലും പിടിച്ചിട്ടിട്ടുണ്ട്. ആലപ്പുഴയില്‍ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. തുറവൂരില്‍ കാറിനു മുകളില്‍ മരം വീണു. കരുമാടി, പുറക്കാട് മേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേര്‍ത്തല, തിരുവിഴ എന്നിവിടങ്ങളിലും മരം വീണു. ചെറിയനാട് കടയ്‌ക്ക് മുകളില്‍ മരം വീണു നാശനഷ്ടമുണ്ടായി. കായംകുളം കൊറ്റുകുളങ്ങരയില്‍ വീടിന് മുകളില്‍ മരം വീണു.

കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. തകഴിയിൽ പാളത്തിന് കുറുകെ മരം വീണതിനാൽ 06014 കൊല്ലം-ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക്‌ പോകുന്ന തീവണ്ടികളാണ് വൈകിയോടുന്നത്. എറണാകുളം – തിരുവനന്തപുരം, കോട്ടയം – തിരുവനന്തപുരം, ആലപ്പുഴ – തിരുവനന്തപുരം ഭാഗത്തേക്ക്‌ ട്രെയിനുകൾ കുഴപ്പമില്ലാതെ ഓടുന്നുണ്ട്. കൊല്ലം പരവൂർ ഭാഗത്തും പാളത്തിൽ മരംവീണിട്ടുണ്ട്.

കോട്ടയം പള്ളത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാ​ഗികമായി തകർന്നു. ബുക്കാന പുതുവലിൽ ഷാജിയുടെ വീടാണ് തകർന്നത്. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലും മരം വീണു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. കോട്ടയം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

കൊല്ലത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. പുലര്‍ച്ചെയോടെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശിയതോടെ കൊല്ലം ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്‌ക്ക് കയറ്റി. തിരുവനന്തപുരത്ത് പൊന്മുടി-വിതുര റോഡില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാളറയ്‌ക്കടുത്ത് ചീയപ്പാറയിലും മരം വീണ് ഗതാഗത തടസമുണ്ടായി.

കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ കാറ്റ് വീശിയത് കുമരകത്ത് ആണ്. കുമരകത്തെ ഗ്രാമീണ റോഡുകളില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. തീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു എട്ട് ജില്ലകളിലും ശക്തമായ മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ മഴയ്‌ക്ക് ശക്തി കുറയുമെന്നാണ് പ്രവചനം.

Tags: Windtrainkeralamheavy rain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Main Article

കേരള കേരളം ആവുമ്പോൾ

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Editorial

രാഷ്‌ട്രീയ കേരളം മാറിമറിയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.