ന്യൂ ഡൽഹി : ജുന അഖാരയിലെ മഹാമണ്ഡലേശ്വര് ബാബ (86) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. ഹരിദ്വാറിലായിരിക്കും അന്ത്യ കർമ്മങ്ങൾ
ഇന്ത്യൻ എയർഫോഴ്സിൽ വിംഗ് കമാൻഡറായിരുന്ന അദ്ദേഹം 1965-ലെയും 1971-ലെയും യുദ്ധങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1957 ലാണ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്.
1996-ൽ ഇന്ത്യയുടെ വടക്ക്-കിഴക്ക് ഭാഗത്ത് മിഗ് വിമാനം പറത്തുമ്പോൾ അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചു. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ബാബ തന്റെ ഗുരു ഹരി ഗിരി മഹാരാജിന്റെ ദർശനം ലഭിച്ചതായും,അവിടെ നിന്ന് രക്ഷപെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.പൈലറ്റ് ബാബ എന്ന പേരിലും അദ്ദേഹം അറിയപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: