തിരുവനന്തപുരം: അസം സ്വദേശിയായ പതിമൂന്നുകാരിയെ പാലക്കാട് നിന്നു കണ്ടെത്തിയെന്ന് സൂചന. തിരുവനന്തപുരത്തു നിന്ന് അസമിലെ സില്ചാല് വരെ പോകുന്ന അരോണയ് എക്സ്പ്രസ്സില്‍ കുട്ടി ഉണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം.
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. അതിഥി തൊഴിലാളിയായ അസാം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിത്ത് തംസിനേയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.
പെണ്‍കുട്ടി ബാഗുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ച്ചിരുന്നു. രാവില 10.30നുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങളില്‍ ചുവന്ന ലഹങ്കയാണ് ധരിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയുടെ കൈയില്‍ ഒരു ബാഗ് ഉണ്ടെന്ന് ഡിസിപി ഭരത് റെഡ്ഡി പറഞ്ഞു. നിര്‍ണായക മണിക്കൂറുകള്‍ നഷ്ടമായി എന്ന് ഡിസിപി പറഞ്ഞു. അത് വലിയ പ്രതിസന്ധി ഉണ്ടാക്കി. രണ്ട് കിലോമീറ്റര്‍ വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് ഡിസിപി പറഞ്ഞു. റെയില്‍ സ്റ്റേഷനുകളിലും റെയില്‍ പോലീസിലും വിവരം നല്‍കിയിട്ടുണെന്ന് ഡിസിപി വ്യക്തമാക്കി. കുട്ടി പിണങ്ങി പോയ സാധ്യതയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഡിസിപി പറഞ്ഞു.
സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്മീന്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തസ്മീന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: