Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടത് ശ്രദ്ധതിരിക്കാന്‍; ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും കൈ പൊള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 07:00 am IST
in Kerala

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊടുന്നനെ പുറത്തുവിട്ടത് സിപിഎമ്മും പിണറായി സര്‍ക്കാരും നേരിടുന്ന പ്രശ്നങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു വര്‍ഷം നാലായി. റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്താക്കിയത് വിവാദങ്ങളില്‍ നിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാന്‍ മാത്രമാണ്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്പിരിവുകളും അതിന്റെ മറവിലുള്ള തട്ടിപ്പുകളും വലിയ ചര്‍ച്ചകളാണ്. പണം പിരിച്ച് അതിന്റെ മറവില്‍ സര്‍ക്കാരിന്റെ പ്രതിസന്ധി തീര്‍ക്കാനുള്ള നീക്കങ്ങളുണ്ടെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. വലിയ ഫണ്ടുകള്‍ ചിലരുടെയെങ്കിലും കൈകളിലേക്കു വകമാറിപ്പോകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ദുരന്തമുണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ നിന്നുയരുന്നത് വിലാപങ്ങളാണ്. ദിവസം 300 രൂപ വച്ചു നല്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മിക്കവര്‍ക്കും അതുപോലുമില്ല.

പുനരവധിവസിപ്പിക്കുമെന്നു പറയുന്നതല്ലാതെ അതുമായി ബന്ധപ്പെട്ടതൊന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങുന്നില്ല. ഇപ്പോഴത്തെ ക്യാമ്പുകളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയിലേക്കാണ് പോക്ക്. വാടകയ്‌ക്കു വീടു കിട്ടാനില്ല. കിട്ടിയാല്‍ത്തന്നെ സര്‍ക്കാര്‍ കണക്കിലുള്ള വളരെ കുറഞ്ഞ വാടകയ്‌ക്ക് ആരും വീടു നല്കുകയുമില്ല. വാടകക്കാശ് സര്‍ക്കാര്‍ കൊടുക്കുമെന്നു പറയുന്നതല്ലാതെ അതിലുമില്ല ഉറപ്പ്.

254 ദുരിത ബാധിത കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലാണ്. സര്‍ക്കാര്‍ നിശ്ചയിച്ച 6000 രൂപയ്‌ക്ക് വീടുകള്‍ ലഭ്യമല്ലാത്തതും വീട്ടുടമകള്‍ മുന്‍കൂര്‍ തുക ചോദിക്കുന്നതുമാണ് വാടക വീടുകള്‍ കിട്ടാന്‍ പ്രയാസമുണ്ടാക്കുന്നത്. അതിനിടെ, ക്യാമ്പുകള്‍ വേഗത്തില്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്കു മാറാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും ദുരിത ബാധിതര്‍ പറയുന്നു. ഇവയെല്ലാം ചര്‍ച്ചയായി തുടര്‍ന്നാല്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടിലാകും.

പുനരധിവാസത്തിനു ചുരുങ്ങിയത് 2000 കോടിയെങ്കിലും വേണമെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. ദുരിത ബാധിതര്‍ 500 കുടുംബങ്ങളാണ്. 30 ലക്ഷം രൂപയ്‌ക്കു വീടു പണിയാനും വീട്ടുപകരണങ്ങള്‍ നല്കാനും അത്യാവശ്യ വീട്ടുചെലവുകള്‍ക്കുള്ള തുക നല്കാനും തകര്‍ന്ന റോഡ്, പാലം, സ്‌കൂള്‍ എന്നിവ നിര്‍മിക്കാനും എല്ലാം കൂടി 550 കോടി രൂപ മതിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പ്രമുഖ സാമ്പത്തിക വിദഗ്ധനും എസ്ബിഐ ഉദ്യോഗസ്ഥനുമായ ആദി കേശവനും ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇതേ കാര്യമാണ് പറഞ്ഞത്. വീടുവയ്‌ക്കാന്‍ നിരവധി പേര്‍ ഭൂമി വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

വീടു നല്കാമെന്ന് ഒട്ടനവധി പേര്‍ ഉറപ്പു നല്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോള്‍ത്തന്നെ 180 കോടിയോളം ലഭിച്ചുകഴിഞ്ഞു. ഈ വാഗ്ദാനങ്ങള്‍ ക്രോഡീകരിച്ച് അവരെ സമീപിക്കുകയും ദുരിതാശ്വാസ നിധി ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്താല്‍ പുനരധിവാസത്തിനുള്ള ഫണ്ട് പ്രശ്‌നമേയല്ലെന്നിരിക്കേ തുക പെരുപ്പിച്ചു കാട്ടുന്നത് എന്തിനെന്നു സംശയമുണ്ട്.

പലയിടങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത അതിശക്തമാണ്. കാഫിര്‍ വിവാദം പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നു. നിരവധി പേരാണ് നടപടികള്‍ നേരിടുന്നത്. അഴിമതി, ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കുമെതിരെ നിത്യേന ഉയരുന്നുമുണ്ട്. പാര്‍ട്ടി പുറമേ ഒറ്റക്കെട്ടാണെങ്കിലും അകം പുകയുകയാണ്. എണ്ണമറ്റ അഴിമതിയാരോപണങ്ങളാണ് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അടക്കം ഉയര്‍ന്നിട്ടുള്ളത്. ഇങ്ങനെ പാര്‍ട്ടിയും സര്‍ക്കാരും നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ മൂടിവയ്‌ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടതെന്നതാണ് യാഥാര്‍ത്ഥ്യം.

Tags: WayanadRehabilitationJustice Hema Committee reportrelief and rehabilitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ദുരന്ത ഭൂമിയിലെ അഴിമതി സൗധങ്ങള്‍

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

Kerala

ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

Kerala

വയനാടിന് ആവശ്യമായ കേന്ദ്രസഹായം വൈകാതെ ലഭിക്കും: കേന്ദ്രമന്ത്രി

Kerala

പുതുവത്സരാഘോഷത്തില്‍ നിന്നുള്ള വരുമാനം ബോചെ ദുരിതബാധിതര്‍ക്ക് നല്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.