ദുബായ് : പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര കേന്ദ്രം. സൗരയൂഥത്തിന്റെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തത്.
അബുദാബിയിലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഒരു ടീം അംഗമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ടെക്സാസിലെ ഹാർഡിൻ-സിമ്മൺസ് യൂണിവേഴ്‌സിറ്റി, പാൻ-സ്റ്റാർസ് ടെലിസ്‌കോപ്പ്, കാറ്റലീന സ്‌കൈ സർവേ പ്രോജക്റ്റ് തുടങ്ങിയ അന്താരാഷ്‌ട്ര പങ്കാളികളുടെ സഹകരണത്തോടെ നാസ പിന്തുണയുള്ള ഒരു പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് അബുദാബിയിലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ പ്രസിഡൻ്റ് ഖൽഫാൻ ബിൻ സുൽത്താൻ അൽ നുഐമി വെളിപ്പെടുത്തി.
ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയുടെ ‘Pan-STARRS 2’ ടെലിസ്‌കോപ്പ് പകർത്തിയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് അബുദാബിയിലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ഡയറക്ടർ മുഹമ്മദ് ഷൗക്കത് ഒദേഹ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
ഈ ഛിന്നഗ്രഹത്തിന് താത്കാലികമായി ‘2022 UY56’ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഈ ഛിന്നഗ്രഹത്തിന്റെ കൃത്യമായ ഭ്രമണപഥം നിർണ്ണയിക്കാൻ വിപുലമായ നിരീക്ഷണങ്ങൾ നടത്തുന്നതുവരെ ഈ പേര് തുടരുന്നതാണ്.
ഇതിന് ശേഷം ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഈ ഛിന്നഗ്രഹത്തിന് ഔദ്യോഗികമായി ഒരു പേര് നൽകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: