അജ്മീര്‍: മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് നൂറിലേറെ വിദ്യാര്‍ത്ഥികളെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. ഇവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
നഫീസ് ചിഷ്ഠി, നസീം(ടാര്‍സണ്‍) സലീം ചിഷ്ഠി, ഇഖ്ബാല്‍ ഭട്ടി, സൊഹൈയ്ല്‍ ജ്ഞാനി, സെയ്ദ് സമീര്‍ ഹുസൈന് എന്നിവര്‍ക്കാണ് ശിക്ഷ. അജ്മീര്‍ പോക്സോ കോടതിയുടേതാണ് ചരിത്ര പ്രധാനമായ വിധി. അജ്മീര്‍ മയോ കോളജിലെ നൂറിലേറെ കുട്ടികളെ പല ദിവസങ്ങളിലായി മാനഭംഗപ്പെടുത്തി അത് ചിത്രീകരിച്ച് ഫോട്ടോ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് അവരെ വീണ്ടും പീഡനത്തിന് ഇരകളാക്കിയെന്നാണ് കേസ്.
മുന്‍പ് പിടിയിലായ ആറു പേരെ ശിക്ഷിച്ചിരുന്നു. ഒളിവില്‍ പോയവര്‍ പിന്നീട് പിടിയിലായി. ഇവര്‍ക്കുള്ള ശിക്ഷയാണ് ഇന്നലെ വിധിച്ചത്. ഒന്നാം പ്രതി അജ്മീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മറ്റൊരു പ്രതി വൈസ് പ്രസിഡന്റുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: