തൃശൂര്‍: കുട്ടനെല്ലൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സിപിഐഎം. മുന്‍ബാങ്ക് പ്രസിഡണ്ടും സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ റിക്‌സണ്‍ പ്രിന്‍സിനെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കി.
രണ്ടു ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതിയില്‍ യുവജന നേതാവിന്റെ ഇടപെടല്‍ വെളിവാക്കുന്നതാണ് പാര്‍ട്ടി നടപടി. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പിലൂടെ കുട്ടനെല്ലൂര്‍ ബാങ്കില്‍ 32 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.
ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം ഒല്ലൂര്‍ ഏരിയ കമ്മിറ്റി യോഗം വിളിച്ച് സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണന്‍ റിപ്പോര്‍ട്ട് ചെയ്തു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് ആണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ബാങ്ക് നടത്തിപ്പില്‍ ഏരിയ കമ്മിറ്റിയടക്കം ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഈ പശ്ചാത്തലത്തിലാണ് ഏരിയ സെക്രട്ടറി കൂടിയായ കെ പി പോളിനെ ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക