തിരുവനന്തപുരം: കൊൽക്കത്തയിലെ ആർ ജി കാർ ഹോസ്പിറ്റലിനുള്ളിൽ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗത്തിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിലെ ബുദ്ധിജീവികള്‍ മുഴുവന്‍ മൗനം പാലിക്കുമ്പോള്‍ പ്രതികരണവുമായി എത്തിയ ഗായിക കെ.എസ്. ചിത്രയ്‌ക്കെതിരെ ക്രൂരമായ സൈബര്‍ ആക്രമണം.
“ഹത്രാസ്, ഉന്നാവോ, ഇപ്പോൾ ഉത്തരാഖണ്ഡ് പീഡനം ഈ സംഭവങ്ങൾനടക്കുമ്പോൾ താങ്കൾ ബോധം കെട്ട് കിടക്കുകയായിരുന്നോ . താങ്കൾ ഇത്ര വലിയ സെലക്ടീവ് വിഷമാണെന്ന് അറിയിച്ചു തന്നതിന് നന്ദി”- . ഇതുപോലെ നിരവധി പ്രതികരണങ്ങള്‍ കെ.എസ്. ചിത്രയ്‌ക്കെതിരെ ഉയരുകയാണ്.
ചിത്രയെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തി
മമത ബാനര്‍ജിയുടെ സര്‍ക്കാരിന് കീഴില്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതിനാലാണ് അവരുടെ സഖ്യകക്ഷിയായ ഇടതുപക്ഷത്തിന്റെ ആസ്ഥാന ബുദ്ധിജീവികളെല്ലാം ഒരക്ഷരം ഉരിയാടാതെ ഗുഹകളില്‍ മൗനം പാലിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇതില്‍ പ്രതികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്ന പ്രതികരവുമായി കെ.എസ്. ചിത്ര മുന്നോട്ട് വന്നത്.
ചിത്രയുടെ പ്രതികരണം:
“കൊൽക്കത്തയിലെ ആർ ജി കാർ ഹോസ്പിറ്റലിനുള്ളിൽ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള തുടർ ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം മറയ്‌ക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദൽഹിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യം. അന്വേഷണങ്ങൾ നേരിട്ട് നിരീക്ഷിക്കാനും ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർത്ഥിക്കുന്നു. പരേതനായ ആത്മാവിന് വേണ്ടി ഞാൻ തല കുനിച്ച് പ്രാർത്ഥിക്കുന്നു”.-ഇതാിരുന്നു കെ.എസ്. ചിത്ര ഫെയ്സ് ബുക്ക് കുറിപ്പ്. ഇതിനെതിരെ കെ.എസ്. ചിത്ര വീണ്ടും സംഘിയായി എന്നാണ് പലരും പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: