ബാംഗ് ളരുര്‍: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന മഹാരാജ ടി20 ട്രോഫിയില്‍ പുറത്താവാതെ 48 പന്തില്‍ 124 റണ്‍സ് മൈസൂര്‍ വാരിയേഴ്‌സ് ക്യാപ്റ്റന്‍ എടുത്തപ്പോള്‍ അത് പലര്‍ക്കുമുള്ള മറുപടികൂടിയായി. ഒന്‍പത് സിക്‌സും 13 ഫോറും അകമ്പടി ചേര്‍ന്നതാണ് ഇന്നിങ്‌സ് കരുണ്‍ നായര്‍ വകയാണ് എന്നതാണ് കാരണം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിഹാസ താരങ്ങളായ ഗവാസ്‌ക്കര്‍, സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് തുടങ്ങിയവര്‍ക്കെല്ലാം അസാധ്യമയത് സ്വന്തം പേരിലെഴുതിയ ആളാണ് കരുണ്‍ നായര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ടിപ്പിള്‍ സെഞ്ച്വറി. 2016ല്‍ ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കില്‍ പുറത്താകാതെ 303 റണ്‍സ്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ താരം ടീമിലില്ലായിരുന്നു. 300 റണ്‍സെടുത്തതിന് ശേഷം വെറും മൂന്ന് മത്സരത്തിലാണ് കരുണിന് അവസരം ലഭിച്ചത്. നിലവില്‍ ഐ.പി.എല്ലില്‍ ഒരു ടീമില്‍ പോലും കരുണിന് അംഗത്വമില്ല. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കരുണ്‍ അവസാനമായി ഐ.പി.എല്‍ കളിച്ചത്. കരുണിനു പുറമെ ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ട്രിപ്പിള്‍ അടിച്ചിട്ടുള്ളത്.വിരേന്ദര്‍ സേവാഗ്. സേവാഗ് രണ്ട് തവണ 300 കടന്നു.
കരുണ്‍ നായര്‍ ഇന്ത്യക്കായി അവസാന അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ട് ഏഴുവര്‍ഷമായി. കര്‍ണാടകയെ പ്രതിനിധാനം ചെയ്ത് മത്സരിച്ചിട്ട് ഒരുവര്‍ഷവും കഴിഞ്ഞു. വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള നിരന്തര ശ്രമത്തിലാണ് കരുണ്‍ ഇപ്പോഴും. അതിനുള്ള തെളിവാണ് കഴിഞ്ഞ സീസണിലെ മഹാരാജ ട്രോഫിയിലെ പ്രകടനം. മൈസൂരു വാരിയേഴ്‌സിന് വേണ്ടി 12 ഇന്നിങ്‌സില്‍ നിന്നുമായി 532 റണ്‍സാണ് അദ്ദേഹം അടിച്ചുക്കൂട്ടിയത്. ഇപ്പോള്‍ അതിവേഗ സെഞ്ചുറിയും.
മംഗളൂരു ഡ്രാഗണ്‍സിനെതിരെയായിരുന്നു മത്സരം. ടോസ് നേടിയ ഡ്രാഗണ്‍സ് മൈസൂരിനെ ബാറ്റിങ്ങിനയച്ചു. മികച്ച തുടക്കമായിരുന്നില്ല മൈസൂര്‍ വാരിയേഴ്‌സിന്റേത്. എന്നാല്‍ ടീം 61ല്‍ രണ്ട് എന്ന നിലയില്‍ നില്‍ക്കേ, കരുണ്‍ ക്രീസിലെത്തിയതോടെ കളി മാറി. ഡ്രാഗണ്‍സ് ബൗളര്‍മാരെ അടിച്ചുതകര്‍ത്ത് മുന്നേറിയ 32കാരന്‍ 19ാം ഓവറില്‍ സെഞ്ചുറി തികച്ചു. 43 പന്തിലായിരുന്നു സെഞ്ചുറി നേട്ടം. 19ാം ഓവറിലെ റാവോ എറിഞ്ഞ പന്ത് സെഞ്ചുറിയടിച്ചായിരുന്നു വ്യക്തിഗത സ്‌കോര്‍ മൂന്നക്കം കടത്തിയത്.കരുണിന്റെ സെഞ്ചുറി ബലത്തില്‍ മൈസൂര്‍ വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു. പിന്നീട് മഴ കളിച്ച മത്സരത്തില്‍ മംഗളൂരു ഡ്രാഗണ്‍സിന്റെ ലക്ഷ്യം 14 ഓവറില്‍ 166 എന്നാക്കി മാറ്റി. എന്നാല്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ ഡ്രാഗണ്‍സിന് കഴിഞ്ഞുള്ളൂ. ഇതോടെ മൈസൂര്‍ വാരിയേഴ്‌സിന് 27 റണ്‍സിന്റെ ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: