ലക്നൗ : മദ്രസയ്‌ക്കുള്ളിൽ വച്ച് എട്ടു വയസുകാരിയെ പീഡിപ്പിച്ച ഇസ്ലാം പുരോഹിതൻ അറസ്റ്റിൽ . ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ മദ്രസയിലാണ് സംഭവം . മൗലവി ഷബീർ റാസയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് . ഈ മാസം 16 നാണ് കുട്ടിയുടെ അമ്മ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
പിലിഭിത്തിലെ ജഹാനാബാദ് നിവാസിയായ മൗലവി ഷബ്ബീർ റാസ മസ്ജിദിനുള്ളിലെ മുറിയിലാണ് താൽക്കാലിക മദ്രസ നടത്തുന്നത് . ഈ മുറിയിൽ മിക്ക കുട്ടികൾക്കും ഉറുദുവിനൊപ്പം മതവിദ്യാഭ്യാസവും നൽകാറുണ്ടായിരുന്നു. ഇത്തരത്തിൽ മതവിദ്യാഭാസത്തിനെത്തുന്ന കുട്ടിയെ മൗലവി ഷബീർ റാസ സ്വന്തം മുറിയിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു. ഇവിടെ വച്ച് ആദ്യം പെൺകുട്ടിയെ മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. ആരോടെങ്കിലും പരാതി പറഞ്ഞാൽ കൊല്ലുമെന്നും ഷബീർ റാസ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്ത് വന്നത് . മദ്രസയിൽ എത്തുന്ന മറ്റ് കുട്ടികളെയും ഇയാൾ ഇത്തരത്തിൽ പീഡിപ്പിക്കാറുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: