തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ അടിത്തട്ടില്‍ ദശാബ്ദങ്ങള്‍ പഴക്കമുള്ള സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കുന്ന സെല്ലാര്‍ ഉണ്ടന്നും അവിടെനിന്ന് ശേഖരിച്ച പഴയ വിലപ്പെട്ട രേഖകളും മറ്റ് സംസ്ഥാനങ്ങളിലെ പുരാവസ്തു ശേഖരങ്ങളിലേക്ക് കൊണ്ടുപോയന്നും ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍.
ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 1988 ല്‍ താന്‍ സെല്ലാറിനുള്ളില്‍ കടന്നു കൂടിയെന്നും പുറം ലോകം അറിയാതെ താമസിച്ചു എന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.
‘മലയാള മനോരമയുടെ നൂറ് വര്‍ഷത്തെ വ്യാജചരിത്രം തുറന്നുകാട്ടുന്ന രചന ഞാന്‍ നീര്‍വഹിച്ചത് ഇതേ സെല്ലാറില്‍ ഇരുന്നാണ്. അവിടെനിന്ന് ശേഖരിച്ച പഴയ വിലപ്പെട്ട രേഖകളും കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലെ പുരാവസ്തു ശേഖരങ്ങളിലേക്ക് നീങ്ങിയത് . അതെല്ലാം മറ്റൊരു ചരിത്രമായതുകൊണ്ടു അതിലേക്ക് കടക്കുന്നില്ല.’ എന്നാണ് ശക്തിധരന് ഫേസ് ബുക്കില്‍ കുറിച്ചത്.
മുല്ലപ്പെരിയാര്‍ പ്രശ്നം വീണ്ടും സജീവമാകുന്നതും സെക്രട്ടറിയേറ്റിലെ പുരാതന രേഖകള്‍ മറ്റ് സംസ്ഥാനങ്ങളിലെ പുരാവസ്തു ശേഖരങ്ങളിലേക്ക് നീക്കി എന്ന വെളിപ്പെടുത്തലും കൂട്ടിവായിക്കാവുന്നതാണ്.
”എന്റെ വാസം സെക്രട്ടറിയറ്റിന്റെ അടിത്തട്ടിലുള്ള വിശാലമായ സെല്ലാറില്‍ ആയിരുന്നു. നിയമപരമായ എല്ലാ നപടിക്രമങ്ങളും പൂര്‍ത്തിയാക്കിയായിരുന്നു അതിനുള്ളില്‍ കടന്നുകൂടിയത്. ആര്‍ക്കും എളുപ്പം കണ്ടെത്താവുന്ന ഇടമായിരുന്നില്ല വിശാലമായ സെല്ലാര്‍? ദശാബ്ദങ്ങള്‍ പഴക്കമുള്ള സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കുന്നത് അവിടെയാണ്. പുറം ലോകം അതൊന്നും അറിയുന്നില്ല. സെക്രട്ടയറ്റിന്റെ ഉള്ളില്‍ ചവിട്ടി നടക്കുന്നവര്‍ക്കും അറിയില്ല തങ്ങള്‍ നില്ക്കുന്നതിനിടയില് ഒരു പതാളമുണ്ട് എന്ന് ” എന്നും ശക്തിധരന് എഴുതി..
സി.പി.എമ്മിന്റെ ഉന്നത നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍വെച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോയെന്ന ജി ശക്തിധരന്റേ ഫേസ് ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. സംഭവത്തില്‍ പരാമര്‍ശിച്ച വ്യക്തികള്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി. രാജീവും ആണെന്ന് വ്യകതമായ സൂചന നല്കുന്ന ഫേസ്ബുക് കുറിപ്പ് ശക്തിധരന് വീണ്ടും ഇടുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: