ശ്രീനഗർ ; ജമ്മു കശ്മീർ മുൻ മന്ത്രിയും മുതിർന്ന അപ്നി പാർട്ടി നേതാവുമായ സുൽഫിക്കർ ചൗധരിയും നൂറുകണക്കിന് അനുയായികളും ബിജെപിയിൽ ചേർന്നു. മേഖലയിലെ സമാധാനത്തിനും വികസനത്തിനുമുള്ള പ്രതിബദ്ധതയോടെയാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് സുൽഫിക്കർ ചൗധരി പറഞ്ഞു. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സുൽഫിക്കർ ചൗധരിയുടെ വരവ് പാർട്ടിയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് സൂചന.
കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഇൻചാർജുമായ ജി. കിഷൻ റെഡ്ഡി, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി, പ്രഭാരി ജമ്മു കശ്മീർ ലഡാക്ക്, തരുൺ ചുഗ്, ജമ്മു കശ്മീർ ബിജെപി പ്രസിഡൻ്റ് രവീന്ദർ റെയ്ന എന്നിവർ ചേർന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ പ്രവേശനം ജമ്മു കശ്മീരിൽ പാർട്ടിയുടെ താഴെത്തട്ടിലുള്ള സാന്നിധ്യം വർദ്ധിപ്പിക്കുമെന്ന് കിഷൻ റെഡ്ഡി പറഞ്ഞു.
കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവരാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് സുൽഫിക്കർ അലി പറഞ്ഞു. “ഞങ്ങളുടെ പ്രദേശത്തെ പുരോഗതിയിലേക്കും വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ ഞാൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചു . താഴ്വരയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ പ്രസംഗിക്കുന്ന വൈകാരിക രാഷ്ട്രീയവുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല.”സുൽഫിക്കർ അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: