ഗുവാഹത്തി : അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ പുതുതായി രൂപീകരിച്ച ദേശവിരുദ്ധ സംഘടനയായ കെപിഎൽഎയുടെ മൂന്ന് കേഡർമാർ ആയുധങ്ങളുമായി ലോക്കൽ പോലീസിൽ കീഴടങ്ങിയതായി അസം പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഇവരുടെ പക്കൽ നിന്നും മൂന്ന് 0.32 പിസ്റ്റളുകളും രണ്ട് വെടിക്കോപ്പുകളും പോലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
കെപിഎൽഎ തങ്ങളുടെ കൊള്ളയടിക്കൽ പ്രവർത്തനങ്ങൾക്കായി ലാംഗ്ലോക്‌സോ, നിഹാങ്‌ലാങ്‌സോ, ബോർപുങ് പ്രദേശങ്ങൾ ലക്ഷ്യമിട്ടിരുന്നതായി അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് ജിപി സിംഗ് പറഞ്ഞു. 2024 ജൂലൈ മാസത്തിലാണ് കെപിഎൽഎ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചത്.
നിഹാങ്‌ലാങ്‌സോയിലെ ലാംഗ്ലോക്‌സോയിൽ അവർ കൊള്ളയടിക്കാൻ ശ്രമിച്ചതായി മനസ്സിലായി. കൂടാതെ കർബി ആംഗ്ലോങ്ങിലെ ബൊർപുങ് തുടങ്ങിയിടങ്ങളിലും ഇവർ പദ്ധതികൾ തയ്യാറാക്കിയെന്നും ഡിജിപി പറഞ്ഞു. എന്നാൽ പോലീസ് പരിശ്രമത്തെത്തുടർന്ന്, പ്രസ്തുത സംഘടനയിലെ 3 കേഡർമാർ വെടിക്കോപ്പുകളുമായി കാർബി ആംഗ്ലോംഗ് പോലീസ് ടീമിന് കീഴടങ്ങിയെന്നും ഡിജിപി വ്യക്തമാക്കി.
അതേ സമയം ഇന്നലെ പുലർച്ചെ സിബിഐ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി ആളുകളിൽ നിന്ന് പണം തട്ടിയതിന് ഒരാളെ ജലൂക്ബാരി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും വ്യാജ പോലീസ് യൂണിഫോമുകൾ, ഐ-കാർഡുകൾ, ബാഡ്ജുകൾ, കളിപ്പാട്ട പിസ്റ്റളുകൾ എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: