പത്തനംതിട്ട: സര്‍വീസ് സംഘടനകളുടെ യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുദിവസത്തെ ശമ്പളം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍ജിഒ സംഘ്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ എതിര്‍ക്കേണ്ടതില്ലെന്നും നിര്‍ബന്ധം ഉണ്ടാകരുതെന്നുമായിരുന്നു പൊതു തീരുമാനം. എന്നാല്‍ ഈ ധാരണയ്ക്ക് വിരുദ്ധമായി ഉത്തരവിലൂടെ ജീവനക്കാരെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നത്. ശമ്പള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ദുരന്ത സാഹചര്യം കണക്കിലെടുത്ത് ശേഷിക്ക് അനുസരിച്ച് സംഭാവന നല്കാന് തയ്യാറാണ്. എന്നാല്‍ ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നിര്‍ബന്ധമാക്കിയതിലൂടെ സ്വമേധയാ കഴിയുന്നത്രയും ദിവസത്തെ ശമ്പളം നല്കാന് ആഗ്രഹിക്കുന്ന ജീവനക്കാരുടെ അവകാശമാണ് സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. വയനാട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേരെ പങ്കാളിയാക്കുന്നതിനു വേണ്ടി ഉത്തരവ് ഭേദഗതി ചെയ്ത് മുഴുവന്‍ ജീവനക്കാര്‍ക്കും അവസരം നല്‍കണമെന്നും ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കണമെന്നും കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: