പേശികളിൽ അനുഭവപ്പെടുന്ന വേദനയെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് മ്യാൽജിയ.
ശ്വസന വ്യവസ്ഥയുടെ ഭാഗമായ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ അണുബാധ, അല്ലെങ്കിൽ കായികാധ്വാനവുമായി ബന്ധപ്പെട്ട പേശി വേദന എന്നിവയുടെ അനന്തരഫലമായിരിക്കാം മ്യാൽജിയ
പരിക്കുകൾ, സമ്മർദ്ദം, അലർജികൾ, രോഗങ്ങൾ, മരുന്നുകളോടോ വാക്സിനേഷനോടോ ഉള്ള പ്രതികരണം മ്യാൽജിയയ്‌ക്ക് കാരണമാകാം.
അണുബാധ മൂലമാണെങ്കിൽ മ്യാൽജിയ പനിയോ വിറയലോ ഉണ്ടാക്കും. സന്ധി വേദന, അല്ലെങ്കിൽ കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾക്കും ഇത് കാരണമാകും.
വേദന കാരണം, വിഷാദം, അമിത ക്ഷീണം എന്നിവ സാധാരണയായി അനുഭവപ്പെടുന്ന ലക്ഷണങ്ങളാണ്.
വ്യായാമം പോലെയുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളിൽ മ്യാൽജിയ കണ്ടുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: