India

പിജി ഡോക്ടറുടെ കൊലപാതകം: ഇതുവരെ കേട്ടതല്ല യാഥാര്‍ത്ഥ്യം, വന്‍ സ്രാവുകള്‍ വലയിലേക്കെന്ന് സൂചന

Published by

കൊല്‍ക്കത്ത: പിജി ഡോക്ടറുടെ കൊലപാതകത്തില്‍ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ പങ്കിനെക്കുറിച്ച് സി.ബി. ഐയ്‌ക്ക് വ്യക്തമായ സൂചനകള്‍ ലഭിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. മുന്‍ പ്രിന്‍സിപ്പലിനെ ആവര്‍ത്തിച്ചു ചോദ്യം ചെയ്യുന്നത് ഇക്കാരണത്താലാണ് . വിചാരിച്ചതിനേക്കാള്‍ വലിയ സ്രാവുകള്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടാവണം. സി.ബി.ഐ തിരക്കിട്ട് കൂടുതല്‍ അറസ്റ്റിലേക്ക് ഇപ്പോള്‍ കടക്കാത്തതിനു കാരണവും അതുതന്നെയൊന്നാണ് നിഗമനം.
ആശുപത്രിയില്‍ പിജി ഡോക്ടര്‍മാര്‍ക്കെതിരെ നടന്നിരുന്നത് വലിയ മാനസിക സമ്മര്‍ദ്ദവും പീഡനവുമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ആശുപത്രിയിലെ വഴിവിട്ട പല നടപടികളെക്കുറിച്ചും അറിയാമായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇതിന്റെ പേരിലാണോ കൊലപാതകം നടന്നതെന്ന സംശയമുയര്‍ത്തുകയാണ് അവര്‍. ആശുപത്രിയുടെ ഭാഗത്തുനിന്നും വന്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് പിജി ഡോക്ടറുടെ ഡയറിക്കുറിപ്പുകളില്‍ ഉണ്ട്. ശിക്ഷ നടപടികളുടെ ഭാഗമായി തുടര്‍ച്ചയായി 36 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിക്കുന്നു, ആശുപത്രി കേന്ദ്രീകരിച്ച് മരുന്നുറാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്നൊക്കെയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതില്‍ കൂടുതല്‍ അനധികൃത ഇടപാടുകള്‍ കൊല്ലപ്പെട്ട പി.ജി ഡോക്ടര്‍ക്ക് അറിവുണ്ടായിരിക്കാം എന്നാണ് ലഭിക്കുന്ന സൂചന. മകളുടെ കൊലപാതകത്തില്‍ ചില സഹപ്രവര്‍ത്തകരെ സംശയമുണ്ടെന്ന് മാതാപിതാക്കളും പറഞ്ഞിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by