തിരുവനന്തപുരം: മലയാള സിനിമാ രംഗത്തുള്ള താരങ്ങളെ ദ്രോഹിക്കുന്ന മാഫിയ സംഘത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറും. ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലാണ് ഇതിന്റെ സൂചന
സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായവരെ എല്ലാ വിധത്തിലും ദ്രോഹിക്കും. പീഡനം മൂലം സിനിമ വിട്ട് ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കാന്‍ ശ്രമിച്ച് നടന് അവിടെയും വിലക്കുണ്ടായി. ടെലിവിഷന്‍ മിനി സ്ക്രീന്‍ പ്രവര്‍ത്തകരുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് ഇതിനായി ശ്രമിച്ചു. എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ ബി ഗണേഷ് കുമാറായിരുന്നു ആത്മ പ്രസിഡന്റ്. റിപ്പോര്‍ട്ട് പുറത്തുവരാതെ നാലു വര്‍ഷം സര്‍ക്കാര്‍ പിടിച്ചു വെച്ചത് എന്തിന് എന്നതിന് ഉത്തരം കൂടിയാണിത്.
അവസരങ്ങള്‍ക്കായി വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തരെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വലിയ മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കും.
മലയാളസിനിമ സംവിധായകരും നടന്മാരും പ്രൊഡ്യൂസേഴ്സും അടങ്ങുന്ന ഒരു കൂട്ടം പുരുഷന്മാരുടെ ആധിപത്യത്തില്‍ ആണ്. ‘മാഫിയ ‘ എന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ ഇവര്‍ക്കെതിരെ ശബ്ദിക്കുന്ന ആരുടേയും കരിയര്‍ ഇല്ലാതാക്കാന്‍ പ്രാപ്തി ഉള്ളവരാണ്. എത്ര കഴിവുറ്റ കലാകാരന്മാര് ആണെങ്കിലും അവരെ നിയമ വിരുദ്ധമായി സിനിമയില്‍ നിന്ന് ബഹിഷ്കരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.സ്ത്രീകളോ പുരുഷന്മാരോ ഈ പവര്‍ ഗ്രൂപ്പിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ ധൈര്യപ്പെടുന്നില്ല. അങ്ങനെ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അവര്‍ മലയാള സിനിമയില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്നു
അതിക്രമങ്ങള്‍ക്കെതിരെ ആരും പോലീസില്‍ പരാതിപ്പെടില്ല. പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.പ്രസ്തുത നടിമാരുടെ കുടുംബങ്ങളെപ്പോലും കുറ്റക്കാര്‍ വെറുതെ വിടില്ല.അത് കൊണ്ടു തന്നെ ‘പ്രശ്നക്കാരി ‘എന്ന് തോന്നുന്ന നടിമാരെ പിന്നെ സിനിമയിലേക്ക് വിളിക്കുന്നില്ല. ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: