ബംഗളൂരു: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ അപമാനിച്ചാല്‍ മൂന്നുമാസം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിക്കുന്ന നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും മനപൂര്‍വം അപമാനിക്കുന്നവര്ക്കെതിരെയാണ് നടപടിയെടുക്കുക. ആശുപത്രികള്‍, നേഴ്സിങ് ഹോമുകള്‍, മറ്റേണിറ്റി കേന്ദ്രങ്ങളില്‍ അടക്കമുള്ളയിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാജീവനക്കാരും ഈ നിയമത്തിന്റെ പരിധിയില്‍പെടും. അതേ സമയം ആര് ജി കാര്‍ മെഡിക്കല്‍ കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികള്‍ ഉള്‍പ്പെടെ തൊഴിലിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ ഹോസ്റ്റലുകളിലും വാളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി സുരക്ഷ സംവിധാനം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: