തിരുവനന്തപുരം: ഖാദി ബോര്‍ഡിന്റെ കീഴിലുള്ള 93 സഹകരണ സംഘങ്ങള്‍ ഇനി പുനരുദ്ധരിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ഭാഗമായി 48 സംഘങ്ങളില്‍ മാത്രമാണ് ഭരണസമിതി രൂപീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് അധികാരത്തില്‍ എട്ടുവര്‍ഷം പിന്നിട്ട മുഖ്യമന്ത്രി ഇക്കാര്യം സമ്മതിച്ചത്. പരമ്പരാഗത വ്യവസായങ്ങള്‍ മുന്നേറണമെങ്കില്‍ നവീനമായ കാഴ്ചപ്പാടോടെയുള്ള ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകള്‍ക്കൊപ്പം ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ സഹകരണത്തിലൂടെ മാത്രമേ മുന്നേറാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.വയനാട് ദുരന്ത ബാധിതര്‍ക്കായി ഖാദി ബോര്‍ഡിന്റെ 10 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് മുഖ്യമന്ത്രിക്ക് കൈമാറി. വിവിധ ഖാദി സംഘടനകളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രിയ്ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: