ധാക്ക : ബംഗ്ലാദേശിലെ ഇസ്ലാം മതവിശ്വാസികളുടെ വിവാഹങ്ങളിലും ജന്മദിനങ്ങളിലും മറ്റും സംഗീതം നിരോധിച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ സുനംഗഞ്ച് ജില്ലയിലെ താഹിർപൂർ ഉപസിലയിലെ ചിക്സ ഗ്രാമത്തിലെ ഇസ്ലാം വിശ്വാസികളാണ് സംഗീതപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ച് പാട്ട് പാടുകയോ ,ഏതെങ്കിലും സംഗീതോപകരണം വായിക്കുകയോ ചെയ്യുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
ഗ്രാമത്തിലെ രോഗികളെയും പ്രായമായവരെയും കുട്ടികളെയും ഇത്തരം സംഗീതം ശല്യപ്പെടുത്തുന്നതിനാലാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് ഇസ്ലാം പണ്ഡിതർ അവകാശപ്പെടുന്നത് . കൂടാതെ, ഇസ്ലാമിൽ സംഗീതം നിഷിദ്ധമാണെന്നും അതുകൊണ്ട് തന്നെ, ഇനി ആരും സംഗീതം കേൾക്കരുതെന്നും ഇവർ പറയുന്നു.
‘ സദർ യൂണിയനിലെ ഏറ്റവും വലിയ ഗ്രാമമാണിത്. ജനസംഖ്യയുടെ 80% മുസ്ലീങ്ങളാണ്, ബാക്കിയുള്ളവർ ഹിന്ദുക്കളാണ്. കല്യാണം, ജന്മദിനം, പരിച്ഛേദന ചടങ്ങുകൾ എന്നിവയിൽ വലിയ സ്പീക്കറുകൾ പലപ്പോഴും നഗരത്തിൽ ഉപയോഗിച്ചിരുന്നു. ഉച്ചത്തിലുള്ള ശബ്ദം ഹൃദ്രോഗികൾക്കും പ്രായമായവർക്കും കുട്ടികൾക്കും സാരമായ ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെ, പരിപാടികളിൽ സംഗീതം നിരോധിക്കാൻ കൂട്ടായി തീരുമാനിച്ചു.‘ എന്നാണ് ചിക്സ ഗ്രാമത്തിലെ യൂണിയൻ പരിഷത്ത് അംഗം ഷഫീഖുൽ ഹഖ് പറയുന്നത്.
ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങൾക്ക് മാത്രമാണെന്നും ഹിന്ദു കുടുംബങ്ങൾക്ക് വേണ്ടിയല്ലെന്നും ഷഫീഖുൽ ഹഖ് പറഞ്ഞു. ഉച്ചത്തിലുള്ള സംഗീതം പലർക്കും പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും നിയമപരമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും താഹിർപൂർ സദർ യൂണിയൻ പരിഷത്ത് ചെയർമാൻ ജുനാബ് അലി പറഞ്ഞു. തീരുമാനത്തോട് എതിർപ്പുണ്ടാകേണ്ടതില്ലെന്നും ഇതുവരെ ആരും ഇതിനെ എതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: