അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് .വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. 233 പേജുകളാണ് റിപ്പോർട്ടിലുള്ളത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് വ്യാപകമാണെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കാറുണ്ടെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മലയാള സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണിത്.
സിനിമാ മേഖലയിലുള്ളത് പുറമേക്കുള്ള തിളക്കം മാത്രമാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവർക്ക് അവസരം ലഭിക്കുന്നുണ്ടെന്ന് ഒന്നിലേറെ വനിതാ താരങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവർക്ക് കോഡ് പേരുകൾ ലഭിക്കും. വനിതകളെ ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടൻമാരുമുണ്ട്.ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ശുചിമുറിപോലും നിഷേധിക്കുന്നു .വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടി എന്നും കമ്മീഷൻ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: