കോഴിക്കോട്: രാജ്യ ദ്രോഹ കുറ്റത്തിന് ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങയ സിദ്ദിഖ് കാപ്പന് കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വം നിലനിര്‍ത്തുന്നതില്‍ വിവാദം.
കെയുഡബ്ല്യുജെ ഭരണഘടനയ്ക്ക് വിരുദ്ധമായി സിദ്ദിഖ് കാപ്പനെ ഡല്‍ഹി ഘടകത്തില്‍ അംഗത്വത്തില്‍ നിലനിര്‍ത്തുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അംഗത്വം പുതുക്കിയ സന്ദര്‍ഭത്തില്‍ നിലവില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നില്ലെന്നതിന്റെ പേരില്‍ കേരളത്തില്‍ നിരവധി പേര്‍ക്ക് അംഗത്വം നിഷേധിച്ചിരുന്നു. സ്ഥാപനം മാറിയവരെ ഒഴിവാക്കിയെന്ന് ആരോപിച്ച് മലപ്പുറം ജില്ലയിലെ ഒരംഗം ഹൈക്കോടതിയെ സമീപിച്ചു. തൃശൂരിലും രണ്ട് പേര്‍ക്ക് അംഗത്വം പുതുക്കാന്‍ അനുമതി നല്‍കിയില്ല. സ്ഥലംമാറിയാല്‍ ഉടന്‍ അംഗത്വം പുതിയ സ്ഥലത്തേക്ക് മാറ്റണമെന്നും യൂണിയന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ദിഖ് കാപ്പന് നിലവില്‍ മാധ്യമ സ്ഥാപനങ്ങളിലൊന്നും ജോലി ചെയ്യുന്നില്ല. ജാമ്യ വ്യവസ്ഥ അനുസരിച്ച് ഒന്നര വര്‍ഷമായി മലപ്പുറത്താണ് താമസം. എല്ലാ ആഴ്ചയും വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ലക്നൗ കോടതിയില്‍ ഹാജരാകാന്‍ പോകുമ്പോഴും പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. കെയുഡബ്ല്യുജെ ഭരണഘടന വ്യവസ്ഥകള്‍ ലംഘിച്ചാണ് സിദ്ദിഖ് കാപ്പന് ഡല്‍ഹി ഘടകത്തില്‍ അംഗമായി തുടരുന്നത്.
കേസില്‍ പ്രതിയായി എന്ന് കാരണം പറഞ്ഞ് തിരുവനന്തപുരം പ്രസ് ക്ളബ്ബ് സെക്രട്ടറിയായിരുന്ന എം രാധാകൃഷ്ണനെ യൂണിയനില്‍ നിന്ന് അടിയന്തരമായി പുറത്താക്കിയിരുന്നു. വ്യാജ കേസാണെന്ന് തെളിഞ്ഞിട്ടും തിരിച്ചെടുത്തിട്ടില്ല.
സിദ്ദിഖ് കാപ്പന്റെ കേസ് നടത്താനായി ലീഗല്‍ ഫണ്ട് സ്വരൂപിക്കാനുള്ള യൂണിയന് നേതൃത്വത്തിന്റെ നീക്കം നേരത്തെ വിവദാമായിരുന്നു. സിദ്ദിഖ് കാപ്പന് കേസ് കെയുഡബ്ല്യുജെ നടത്തുന്നതില്‍ ഡല്‍ഹി യൂണിറ്റ് സമ്മേനത്തില്‍ വിയോജിപ്പ് ഉണ്ടായി.
കഴിഞ്ഞ ഭരണസമിതിയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നേട്ടമായത് സിദ്ദിഖ് കാപ്പന് കേസ് നടത്തിപ്പാണെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്.
തീവ്രവാദ രാജ്യദ്രോഹ കേസ് പ്രതിയായ സിദ്ദിഖ് കാപ്പനു വേണ്ടി കേസ് നടത്തുന്നത് ട്രേഡ് യൂണിയന് സംഘടനയ്ക്ക് യോജിച്ച പ്രവര്‍ത്തനമല്ലെന്ന് അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തി.
വിയോജനക്കുറിപ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താമെന്ന് ഭാരവാഹികള്‍ക്ക് സമ്മതിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: