കൊല്‍ക്കത്ത: ഡോക്ടറുടെ കൊലപാതകത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നേരിട്ട് പങ്കുണ്ടെണ്ടന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂര്‍ണാ ദേവി.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ തൃണമൂല്‍ പ്രവര്‍ത്തകരാണ് നശിപ്പിച്ചത്. അതിന് പോലീസുമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് തൃണമൂലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്നപൂര്‍ണാ ദേവി രംഗത്തെത്തിയത്.
കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വളരെ വലിയ അനാസ്ഥയാണുണ്ടണ്ടായത്. പോലീസ് കേസ് കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസും തൃണമൂല്‍ നേതാക്കളും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടണ്ട്. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ ഇത്രയധികം അനീതികള്‍ ഉണ്ടണ്ടാകുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണ്. ബംഗാളില്‍ ഭരണവീഴ്ച ഉണ്ടണ്ടായി. സ്വന്തം വീഴ്ചകള്‍ മറച്ചുകൊണ്ടണ്ട് എന്തിനാണ് തൃണമൂല്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇതൊക്കെ കപടമാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: