Kerala

റഷ്യയില്‍ തൃശൂര്‍ സ്വദേശി യുവാവ് കൊല്ലപ്പെട്ടു; മരണം യുക്രൈന്‍ ഷെല്ലാക്രമണത്തില്‍

മോസ്‌കോയില്‍ റസ്റ്റോറന്റ് ജോലിക്കാണ് റഷ്യയിലേക്ക് പോകുന്നതെന്നാണ് വീട്ടുകാരോട് സന്ദീപ് പറഞ്ഞിരുന്നത്

Published by

മോസ്‌കോ: റഷ്യയില്‍ യുക്രൈന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി യുവാവ് കൊല്ലപ്പെട്ടു. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാ(36)ണ് മരിച്ചത്.

ആശുപത്രിയില്‍ മൃതദേഹം റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് ബന്ധുക്കള്‍ക്ക് സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭിക്കുന്നത്. ആദ്യം പരിക്കേറ്റു എന്ന് മാത്രമായിരുന്നു വിവരം ലഭിച്ചത്.പിന്നീടാണ് മലയാളി അസോസിയേഷന്‍ മരണം സ്ഥിരീകരിച്ചതായി അറിയിച്ചത്.

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രിലിലാണ് സന്ദീപും മറ്റ് ഏഴു മലയാളികളും റഷ്യയിലേക്ക് പോയത്.

മോസ്‌കോയില്‍ റസ്റ്റോറന്റ് ജോലിക്കാണ് റഷ്യയിലേക്ക് പോകുന്നതെന്നാണ് വീട്ടുകാരോട് സന്ദീപ് പറഞ്ഞിരുന്നത്.എന്നാല്‍ പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by