ബെംഗളൂരു: ദേശീയ പാതയില്‍ പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കി റീല്സെടുത്തവര്ക്ക് ചുട്ട മറുപടി നല്കി പൊതുജനം. ബെംഗളൂരു തുമക്കുരു ദേശീയ പാതയിലാണ്
സംഭവം.
മേല്‍പ്പാലത്തിലെ ഗതാഗതം താറുമാറാക്കി ബൈക്ക് സ്റ്റണ്ട് നടത്തിയ സംഘത്തിനാണ് പൊതുജനം ഉടനടി ശിക്ഷ നല്‍കിയത്. മേല്‍പ്പാലത്തില്‍ ബൈക്ക് സ്റ്റണ്ടിന്റെ റീല്‍സ് എടുക്കാനെത്തിയാണ് എട്ട് പേരുടെ സംഘം. ചിത്രീകരണം മൂലം യാത്ര തടസപ്പെട്ടതോടെ കോപാകുലരായ നാട്ടുകാര്‍ സംഘത്തിനു നേരെ തിരിഞ്ഞു. ഒരാളുടെ സ്കൂട്ടര്‍ കൈവരിയില്‍ നിന്ന് താഴേക്ക് എറിഞ്ഞു തകര്‍ത്തു. 30 അടി താഴെയുള്ള സര്‍വീസ് റോഡിലേക്കാണ് സ്കൂട്ടര്‍ എറിഞ്ഞത്. ഇത് ഭാഗികമായി തകര്‍ന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കാല്‍നടയാത്രക്കാരെയും മറ്റും ശല്യപ്പെടുത്തി അപകടകരമായ രീതിയില്‍ ഇരു ചക്ര വാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘത്തിലെ ചിലര്‍ ഒളിവിലാണ്. ചിലരുടെ മാതാപിതാക്കളെ സ്റ്റേഷനിലെത്തിച്ചു.
Instant Justice – Mob throws a scooter off bridge as a boy was performing stunts in the middle of the road in Bengaluru. #viralvideo pic.twitter.com/4CsVhjT1Bm
— Bharatvanshi Ajay (@bharatvanshi_aj) August 18, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: